ടില്ലേഴ്സൺ, ഉമ്മു ഗുവൈലിന; പുതിയ എൽ.എൻ.ജി കപ്പലുകൾ സ്വന്തമാക്കി ഖത്തർ

56

ദോ​ഹ: ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​ക്കു​ള്ള റെ​ക്സ് ടി​ല്ലേ​ഴ്സ​ൺ, ഉ​മ്മു ഗു​വൈ​ലി​ന എ​ന്നീ പേ​രു​ള്ള രണ്ട് എ​ൽ.​എ​ൻ.​ജി വാ​ഹ​ക ക​പ്പ​ലു​കളുടെ ഉ​ദ്ഘാ​ട​നം ചൈ​ന​യി​​ലെ ഷാ​ങ്ഹാ​യി​ൽ നി​ർ​വ​ഹി​ച്ചു.

ചൈ​നീ​സ് ക​പ്പ​ൽ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഹു​ഡോ​ങ് ഴോ​ങ്ഹു​വ​യു​മാ​യു​ള്ള 12 ക​പ്പ​ലു​ക​ളു​ടെ നി​ർ​മാ​ണ ക​രാ​റി​ൽ​നി​ന്നു​ള്ള ആ​ദ്യ ര​ണ്ട് ക​പ്പ​ലു​ക​ളാ​ണ് ഇപ്പോൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മു​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും എ​ക്സോ​ൺ മൊ​ബി​ൽ മു​ൻ ചെ​യ​ർ​മാ​നു​മാ​യ റെ​ക്സ് വെ​യ്ൻ ടി​ല്ലേ​ഴ്സ​ണി​ന്റെ പേ​രി​ലാ​ണ് ചൈ​ന​യി​ൽ​നി​ന്നു​ള്ള ആ​ദ്യ എ​ൽ.​എ​ൻ.​ജി ക​പ്പ​ൽ ഇറങ്ങുന്നത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ ഊ​ർ​ജ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ത​ങ്ങ​ളു​ടെ പു​തി​യ ​എ​ൽ.​എ​ൻ.​ജി ക​പ്പ​ലി​ന് ഖ​ത്ത​ർ എ​ന​ർ​ജി ടി​ല്ലേ​ഴ്സ​ണി​ന്റെ പേ​ര് ന​ൽ​കു​ന്ന​ത്.

ഖ​ത്ത​റി​ലെ പ്ര​ധാ​ന സ്ഥ​ല​മാ​യ ഉ​മ്മു ഗു​വൈ​ലി​ന​യു​ടെ പേ​രി​ലാ​ണ് ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ . ഷാ​ങ്ഹാ​യി​ലെ ഷി​പ്‍യാ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രി​ദ അ​ൽ ക​അ​ബി​യും, ചൈ​ന ഷി​പ് ബി​ൽ​ഡി​ങ് കോ​ർ​പ​റേ​ഷ​ൻ ​ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ ജി​യ ഹൈ​യി​ങ് എ​ന്നി​വ​ർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഖ​ത്ത​റി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ടി​ല്ലേ​ഴ്സി​ന്റെ സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് ​സ​അ​ദ് അ​ൽ ഷെ​രി​ദ അഭിപ്രായപ്പെട്ടു.ച​ട​ങ്ങി​ൽ ഓ​ൺ​ലൈ​ൻ വ​ഴി ടി​ല്ലേ​ഴ്സും പ​​ങ്കെ​ടു​ത്തു.ഖ​ത്ത​ർ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ത്യാ​ധു​നി​ക ക​ട​ൽ​യാ​ത്ര സം​വി​ധാ​ന​ങ്ങ​ളും സു​ര​ക്ഷ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മാ​ണ് 12 എ​ണ്ണ​വും നി​ർ​മാ​ണം നടക്കുന്നത് . അടുത്തിടെ ആണ് പു​തി​യ ആ​റ് ക​പ്പ​ലു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ഖ​ത്ത​ർ എ​ന​ർ​ജി ചൈ​നീ​സ് ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​വ ഉ​ൾ​പ്പെ​ടെ 24 ക​പ്പ​ലു​ക​ളാ​ണ് ചൈ​ന​യി​ല്‍നി​ന്നും ഖ​ത്ത​ര്‍ വാ​ങ്ങു​ന്ന​ത്. 2028 നും 2031 ​നും ഇ​ട​യി​ലാ​ണ് ഖ​ത്ത​ര്‍ എ​ന​ര്‍ജി​ക്ക് ഇവ കൈ​മാ​റു​ക. ഇ​തോ​ടെ, എ​ൽ.​എ​ൻ.​ജി ച​ര​ക്കു നീ​ക്ക​ത്തി​നു​ള്ള ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം128 ആ​യി കുതിച്ചുയരും.