ദോഹ:ലുസൈലും അൽ മഹ ഐലൻഡുമുൾപ്പെടെ കൂടുതൽ മേഖലകളിലേക്ക് സർവിസ് വ്യാപിപ്പിച്ച് ഖത്തർ മെട്രോ എക്സ്പ്രസ്. പൊതുഗതാഗത വിഭാഗമായ മുവാസലാത്ത് (കർവ) ആണ് ഇന്നലെ (ബുധനാഴ്ച) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
ലുസൈലിലെ മറീന നോർത്ത്, തർഫാത് സൗത്ത്, തർഫാത് നോർത്ത്, വാദി തുടങ്ങിയ ട്രാം സ്റ്റേഷനുകളിലേക്കുള്ള യാത്രക്കായി മെട്രോ എക്സ്പ്രസ്സ് സർവീസ് ഇനി ഉപയോഗപ്പെടുത്താം. ദോഹ മെട്രോ, ലുസൈൽ ട്രാമിന്റെ സൗജന്യ ഷട്ടിൽ സർവിസ് സംവിധാനമാണ് മെട്രോ എക്സ്പ്രസ് സേവനം. മെട്രോ ലിങ്ക് ബസ് സർവിസ് ഇല്ലാത്ത മേഖലകളിലാണ് ഈ സൗകര്യം ലഭിക്കുക.
മെട്രോ എക്സ്പ്രസ്സ് സേവനത്തിനായി യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം
കര്‍വ ടാക്സി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
മെട്രോഎക്സ്പ്രസ് ടാബ് തിരഞ്ഞെടുക്കുക.
യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം നൽകുക.
ഒരു സവാരി അഭ്യര്‍ഥിച്ച്, നിങ്ങൾ നൽകിയ പിക്ക്-അപ്പ് പോയിന്റില്‍ വാഹനം എത്തുന്നതുവരെ വെയിറ്റ് ചെയ്യുക.