ദോഹ : പൗരപ്രമുഖനും സിൽവർ സ്റ്റാർ ഗ്രൂപ് മാനേജിങ് ഡയറക്റ്ററും മുസ്ലിംലീഗ് നേതാവുമായ പൊറ്റേരി കുഞ്ഞമ്മദ് ഹാജി (63) നാട്ടിൽ നിര്യാതനായി. പെരിങ്ങത്തൂർ കരിയാട് കിടഞ്ഞി സ്വദേശിയാണ്.ഹൃദയാഘത്തെ തുടർന്ന് ചികിത്സയിലിരിക്കെ,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം സംഭവിച്ചത.
മുസ്ലിംലീഗ് കരിയാട് മേഖല ചെയർമാൻ, കിടഞ്ഞി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, എസ്.വൈ.എസ് സംസ്ഥാന കൗൺസിലർ, പെരിങ്ങത്തൂർ സംയുക്ത മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കിടഞ്ഞിയിലെ പരേതനായ പൊറ്റേരിയിൽ കുഞ്ഞബ്ദുള്ളയുടെയും കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ : മണ്ണയോട്ട് സക്കീന ഹജ്ജുമ്മ. മക്കൾ : ഫഹദ് , ഫയാസ് (ഖത്തർ),ഡോ. ഫായിസ്. മരുമക്കൾ മുജീബ (കുനിങ്ങാട്), നസ്മിന (പാനൂർ)സഹോദരങ്ങൾ:ആയിഷ, റഫീഖ് , നസീമ ,റഷീദ്, ഹമീദ് (പ്രസിഡണ്ട്, കിടഞ്ഞി ശാഖ മുസ്ലിം ലീഗ്) ജമീല. ഖബറക്കം വൈകുന്നേരം 4 മണിക്ക് കിടഞ്ഞി ജുമാ മസ്ജിദ് ഖബറസ്ഥാനിൽ.