ദോഹ: രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദർശകർക്കായി കോൾ സെന്ററുകളുടെ ലാൻഡ്‌ലൈൻ നമ്പറിൽ മാറ്റം വരുത്തിയതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പി.എച്ച്.സി.സി) ഖത്തർ
അറിയിച്ചു. അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. +974-44066466 ആണ് പുതിയ നമ്പർ. സെപ്റ്റംബർ 15 മുതലാണ് പുതിയ നമ്പർ പ്രവർത്തനം ആരംഭിച്ചത്.
ഖത്തറിനുള്ളിലെ രോഗികളെയും സന്ദർശകരെയും ലാൻഡ്‌ലൈൻ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത് ബാധിക്കില്ലെന്നും, അവർക്ക് 107 എന്ന നമ്പർ വഴി പതിവുപോലെ കോൾ സെന്ററുമായി ആശയവിനിമയം തുടരാമെന്നും, രാജ്യത്തിന് പുറത്തുള്ള രോഗികളും സന്ദർശകരും പുതിയ നമ്പർ ഉപയോഗിക്കണമെന്നും പി.എച്ച്.സി.സി നിർദേശം നൽകി.