ഖത്തർ : എസ്എംഎസ് വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ പോസ്റ്റ് വഴി ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് അവർ ആളുകളെ ഓർമ്മിപ്പിക്കുകയും സുരക്ഷിതമായിരിക്കാൻ ചില ടിപ്‌സ് നൽകുകയും ചെയ്തു.
ടെക്സ്റ്റ് മെസേജുകളിലെ ലിങ്കുകൾ തുറക്കരുതെന്നും ആരാണ് സന്ദേശം അയച്ചതെന്നും എപ്പോഴും പരിശോധിക്കുക, സന്ദേശം സംശയാസ്പദമാണെന്ന് തോന്നുകയാണെങ്കിൽ, അവരുടെ ഔദ്യോഗിക കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്യുക എന്നീ നിർദ്ദേശങ്ങളാണ് മന്ത്രാലയം നൽകിയത്.
സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ഖത്തറിലുള്ളവരെ സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്. ദേശീയ സൈബർ സുരക്ഷാ ഏജൻസി, ഖത്തർ ഫിനാൻഷ്യൽ സെൻ്റർ റെഗുലേറ്ററി അതോറിറ്റി, ഖത്തർ സെൻട്രൽ ബാങ്ക് എന്നിവയെല്ലാം ഈ മുന്നറിയിപ്പിനെ പ്രൊമോട്ട് ചെയ്യുന്നു.
ഖത്തറിലുള്ളവർ ജാഗ്രത പാലിക്കാനും സംശയാസ്പദമായ എന്തെങ്കിലും SMS സന്ദേശങ്ങൾ കണ്ടാൽ അധികാരികളെ ഉടൻ അറിയിക്കാനും മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ