ദോഹ: കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ഒക്ടോബർ 30 വരെ നടത്തുന്ന 14-ാമത് കത്താറ പരമ്പരാഗത ദൗ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു .ഖത്തറിന്റെയും അറബ് മേഖലയുടെയും പാരമ്പര്യ ഉത്സവമായ കതാറ ദൗ ഫെസ്റ്റിവൽ ഒക്ടോബർ 30 വരെ വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാം. സമുദ്ര പൈതൃകം പങ്കുവെച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. പേൾ ഡൈവിങ് മത്സരത്തിൽ പങ്കെടുക്കുന്നവർ ഖത്തറിലോ ജി.സി.സി രാജ്യങ്ങളിലോ ഉള്ളവരായിരിക്കണം. സെൻയാർ ഫാമിലി ഫിഷിങ് മത്സരത്തിനും രജിസ്റ്റർ ചെയ്യാണ് കഴിയും.