ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് വമ്പിച്ച സൗജന്യ യാത്ര ഓഫറുമായി ദോഹ മെട്രോ

69

ദോഹ: ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് ദിവസത്തെ സൗജന്യ യാത്ര ഓഫർ ചെയ്തു ദോഹ മെട്രോ. സെപ്റ്റംബർ 15 മുതൽ ഡിസംബർ 15 വരെ മെട്രോ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് 5 ദിവസത്തെ സൗജന്യ യാത്ര ലഭിക്കുക. ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും ഈ ഓഫർ ലഭിക്കും. കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് കാമ്പയിൻ കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക്കായി സൗജന്യയാത്ര കാർഡിൽ ലഭിക്കും. മൂന്ന് മാസത്തിനിടയിൽ ഈ യാത്ര നടത്തണം. പ്രൊമോഷൻ അവസാനിച്ച് ഒരുമാസത്തിനകം ഓഫർ വാലിഡേറ്റ് ചെയ്യണം എന്നും നിബന്ധനയുണ്ട്. ഖത്തർ റെയിൽ ആപ്ലിക്കേഷനിലോ, വെബ്‌സൈറ്റിലോ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ലോഗിൻ ചെയ്ത് കാർഡ് നമ്പർ നൽകിയാൽ മതിയാകും ഈ ഓഫർ ലഭ്യമാകും. സ്റ്റാൻഡേർഡ്, ഗോൾഡ് കാർഡുകൾക്ക് ഓഫർ ലഭിക്കുന്നതാണ്. എന്നാൽ പ്രതിവാര, പ്രതിമാസ കാർഡുകൾക്ക് കോംപ്ലിമെന്ററി യാത്ര ആനുകൂല്യം ഇല്ല.