വ​യ​നാ​ടിനൊരു കൈതാങ് ; ഒ​രു കോ​ടി രൂ​പ സഹായവുമായി ജെ.​കെ.​മേ​നോ​ന്‍

74

ദോ​ഹ: വ​യ​നാ​ടി​നെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍ത്തു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി​രൂ​പ സംഭാവന നൽകി നോ​ര്‍ക്ക ഡ​യ​റ​ക്ട​റും എ.​ബി.​എ​ന്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​നു​മാ​യ ജെ.​കെ. മേ​നോ​ൻ.

വ​യ​നാ​ട്ടി​ലെ തീ​രാ​നോ​വു​ക​ളി​ല്‍ കാ​രു​ണ്യ​ത്തി​ന്‍റെ ക​രു​ത​ല്‍ ന​ല്‍കേ​ണ്ട​ത് ക​ട​മ​യാ​ണെ​ന്നും സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും, പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും ഒ​പ്പം ചേ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്ക് നൽകുന്നതെന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ മരണം 250ലേറെ ആയി.276 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ . ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞതെങ്കിലും കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

അതേസമയം, ദുരന്തഭൂമിയിൽ മൂന്നാംദിനം രക്ഷാപ്രവർത്തനം സജീവമായി നടക്കുകയാണ് . സൈന്യത്തിന്‍റെ നേതൃത്വത്തിൽ താൽക്കാലിക ബെയ്‍ലി പാലം നിർമാണം അവസാന ഘട്ടത്തിലാണ്. 24 ട​ൺ ഭാ​രം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള പാ​ല​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മു​ണ്ട​ക്കൈ​യി​ലേ​ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഭാ​ര​മേ​റി​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കാൻ കഴിയും. ചൂ​ര​ൽ​മ​ല അ​ങ്ങാ​ടി​യോ​ട് ചേ​ർ​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​തോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ ഒ​റ്റ​പ്പെ​ട്ടുപോയത്.മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ക​ര​സേ​ന​യു​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച മൂ​ന്ന് സ്നി​ഫ​ർ നാ​യ്ക്കളെയും മണ്ണ് മാറ്റാനായി വലിയ യന്ത്രോപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തും .മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട് കലക്ടറേറ്റിൽ ഇന്ന് സർവകക്ഷി യോഗം രാവിലെ 11.30ന് നടക്കും യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടാകുകയും വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുനടക്കുകയും ചെയ്തു . ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം നിലമ്പൂരിലെ ചാലിയാർ നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു.