ദോഹ: രണ്ട് ലക്ഷം പേർക്കുള്ള ഭക്ഷണങ്ങളെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പിനു കീഴിലെ ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി ഒരു ദിവസം തയാറാക്കുന്നത് എന്ന് വാർഷിക റിപ്പോർട്ട്.
ദോഹയിൽനിന്നും ലോകത്തിലെ വിവിധ വൻകരകളിലെ 170 നഗരങ്ങളിലേക്കായി സർവിസ് നടത്തുന്ന ഖത്തർ എയർവേസിന്റെയും, മറ്റു അന്താരാഷ്ട്ര എയർലൈൻസുകളുടെയും ഇൻൈഫ്ലറ്റ് കാറ്ററിങ്ങിനു പുറമെ, വിമാനത്താവള ലോഞ്ചുകൾ, അമിരി വിമാനങ്ങൾ, വി.വി.ഐ.പി വിമാനങ്ങൾ തുടങ്ങിയവക്കുമുള്ള ഭക്ഷണങ്ങളും തയ്യാറാക്കുന്നത് ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി ആണ് .
അന്താരാഷ്ട്ര എയർലൈൻ മേഖലയിൽ മികച്ച സേവനത്തിനുള്ള അംഗീകാരങ്ങളും ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഖത്തർ എയർവേസിന്റെ ഉപകമ്പനിയായി 2002ലാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി 69,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കാറ്ററിങ് കമ്പനി ആരംഭിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന എയർലൈനുകൾക്ക്, വൈവിധ്യമാർന്ന യാത്രക്കാരുടെ രുചിഭേദങ്ങൾക്കനുസരിച്ച് മികച്ച പാചക രീതികളും പിന്തുടരുന്നു.
ഓരു ദിവസം തന്നെ 70 വ്യത്യസ്ത രുചികളും രീതികളിലുമുള്ള ഭക്ഷണങ്ങളാണ് തയാറാക്കി വിതരണം ചെയ്യുന്നത് എന്നും ഇതിനായി 40 രാജ്യങ്ങളിൽനിന്നുള്ള മികച്ച പാചക വിദഗ്ധർ ഉൾപ്പെടുന്ന ടീമും കമ്പനിക്കു കീഴിലുണ്ട്.