ഖത്തർ രാജകുടുംബാംഗത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഇന്ത്യക്കാരൻ പിടിയിൽ

152

ദോഹ : ഖത്തറിലെ രാജകുടുംബത്തിൽ നിന്ന് പണം തട്ടാൻ എൻസിപി നേതാവും രാജ്യസഭാ എംപിയുമായ പ്രഫുൽ പട്ടേലായി ആൾമാറാട്ടം നടത്താൻ ശ്രമിച്ച ആളെ മഹാരാഷ്ട്ര സൈബർ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. വ്യവസായിയായ രാഹുൽ കാന്ത് എന്നയാളെ ആണ് മുംബൈയിലെ ജുഹു മേഖലയിൽ നിന്ന് പോലീസ് പിടികൂടിയത്. വാട്‌സ്ആപ്പിൽ പട്ടേലിൻ്റെ ഡിസ്‌പ്ലേ ചിത്രം (ഡിപി) ഉപയോഗിച്ചതായിരുന്നു തൻ്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ ഇയാൾ ശ്രെമിച്ചത്.

ജൂലൈ 20ന് പട്ടേലിൻ്റെ ഡിപി ഉപയോഗിച്ച് കാന്ത് രാജകുടുംബത്തിന് സന്ദേശം അയക്കുകയും സന്ദേശം ലഭിച്ചയുടൻ രാജകുടുംബം പ്രഫുൽ പട്ടേലുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ അന്വേഷിക്കുകയും ചെയ്തു.

തുടർന്ന് പട്ടേൽ മഹാരാഷ്ട്ര സൈബറിനെ അറിയിക്കുകയും , മഹാരാഷ്ട്ര സൈബർസെൽ ഐടി ആക്ട് 66 ഡി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യമായി , കാന്ത് പട്ടേലിൻ്റേതിന് സമാനമായ ഒരു വിഐപി ഫോൺ നമ്പർ വാങ്ങുകയും പട്ടേലിൻ്റെ ചിത്രം തൻ്റെ വാട്ട്‌സ്ആപ്പ് ഡിപിയായി മാറ്റുകയും ചെയ്‌തിരുന്നു. രാജകുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെടാനാണ് ഇയാൾ ഇത്തരത്തിൽ സൈബർ ആൾമാറാട്ടം നടത്തി കെണിയിലായത് .