ഗ്രാ​ൻ​ഡ്‌ മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്; ‘ഷോ​പ്പ്​ ആ​ൻ​ഡ്​ വി​ൻ’ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം നടത്തി

55

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​മാ​ർ​ക്ക​റ്റ് ആയ ഗ്രാ​ൻ​ഡ്‌ മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ‘ഷോ​പ്പ്​ ആ​ൻ​ഡ്​ വി​ൻ’ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഏ​ഷ്യ​ൻ ടൗ​ണി​ലെ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വെച്ച് ന​ട​ന്നു.പ്ര​മോ​ഷ​നി​ലെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ട്​ വിജയികൾക്ക് ​ ഗീ​ലി എം​ഗ്രാ​ൻ​ഡ്​ കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി. ഈ ​വ​ർ​ഷം ഏ​പ്രി​ൽ നാ​ലി​നു തു​ട​ങ്ങി ജൂ​ൺ 29 വ​രെ നീ​ണ്ട പ്ര​മോ​ഷ​നി​ൽ​നി​ന്നാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ് നടത്തിയത് . ജൂ​ൺ 30ന്​ ഖ​ത്ത​ർ വാ​ണി​ജ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ​ന​റു​ക്കെ​ടു​പ്പ്​ ന​ട​ന്നു

‘ഹി​റ്റ്​ ദി ​ഹീ​റ്റി’​ എന്ന ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ പു​തി​യ മെ​ഗാ പ്ര​മോ​ഷ​നാ​യലൂ​ടെ എ​ട്ട്​ എം.​ജി ഫൈ​വ്​ കാ​റു​ക​ളാ​ണ്​ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ഓ​ഫ​റു​ക​ൾ​ക്കു പു​റ​മെ 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ല​ക്കി ഡ്രോ ​കൂ​പ്പ​ണി​ലൂ​ടെ​യാ​ണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ എ​ട്ട്​ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണെ​ന്ന് കമ്പനി അറിയിച്ചു .