ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പമാർക്കറ്റ് ആയ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ‘ഷോപ്പ് ആൻഡ് വിൻ’ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ വെച്ച് നടന്നു.പ്രമോഷനിലെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ട് വിജയികൾക്ക് ഗീലി എംഗ്രാൻഡ് കാറുകൾ സമ്മാനമായി നൽകി. ഈ വർഷം ഏപ്രിൽ നാലിനു തുടങ്ങി ജൂൺ 29 വരെ നീണ്ട പ്രമോഷനിൽനിന്നായിരുന്നു നറുക്കെടുപ്പ് നടത്തിയത് . ജൂൺ 30ന് ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നറുക്കെടുപ്പ് നടന്നു
‘ഹിറ്റ് ദി ഹീറ്റി’ എന്ന ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പുതിയ മെഗാ പ്രമോഷനായലൂടെ എട്ട് എം.ജി ഫൈവ് കാറുകളാണ് അടുത്ത ഘട്ടത്തിൽ വിജയികളെ കാത്തിരിക്കുന്നത്. നിലവിലുള്ള ഓഫറുകൾക്കു പുറമെ 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ലക്കി ഡ്രോ കൂപ്പണിലൂടെയാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ എട്ട് ഔട്ട്ലെറ്റുകളിലും ഈ ഓഫർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു .