Home Blog Page 11

പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി​യിൽ ഖ​ത്ത​ർ വീണ്ടും മു​ൻ​നി​ര​യി​ൽ

ദോ​ഹ: പ്ര​കൃ​തി​വാ​ത​കം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ സംഘടന ആയ ഗ്യാ​സ് എ​ക്‌​സ്പോ​ർ​ട്ടി​ങ് ക​ൺ​ട്രീ​സ് ഫോ​റ​ത്തി​ലെ (ജി.​ഇ.​സി.​എ​ഫ്) ഏ​റ്റ​വും വ​ലി​യ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​മെ​ന്ന പ​ദ​വി​യി​ൽ ഖ​ത്ത​ർ സ്ഥാനം നേടി. ജൂ​ലൈ മാ​സ​ത്തി​ലെ റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി​ക്കാ​രി​ലെ ആ​ദ്യ മൂന്നിൽ ഖത്തർ ഇടം പിടിച്ചത്.

ദോ​ഹ ആ​സ്ഥാ​ന​മാ​യു​ള്ള ജി.​ഇ.​സി.​എ​ഫ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ മാ​സം ഏ​റ്റ​വും വ​ലി​യ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി​ക്കാ​രാ​യി അ​മേ​രി​ക്ക, ഖ​ത്ത​ർ, ആ​സ്‌​ട്രേ​ലി​യ രാ​ജ്യ​ങ്ങ​ലാണ് മുൻപന്തിയിൽ ഉള്ളത്. അ​മേ​രി​ക്ക​യും ആ​സ്ട്രേ​ലി​യ​യും ജി.​ഇ.​സി.​എ​ഫി​ൽ അം​ഗ​ങ്ങ​ള​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളാ​ണ് . 2024 ജൂ​ലൈ മാ​സ​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ലെ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി 1.1 ശ​ത​മാ​നം വ​ർ​ധി​ച്ച് 33.36 ദ​ശ​ല​ക്ഷം ട​ണ്ണി​ലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂണ്ടി കാണിച്ചു.

പ്ര​തി​മാ​സ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി.​ഇ.​സി.​എ​ഫ് ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​യ​ർ​ന്ന എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി​യും എ​ൽ.​എ​ൻ.​ജി റീ ​എ​ക്സ്​​പോ​ർ​ട്ടി​ലെ വ​ർ​ധ​ന​വും ഇ​തി​ന് ഇടയായി .കൂ​ടാ​തെ ഫോ​റ​ത്തി​ലെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​യി​ലെ കു​റ​വ് നി​ക​ത്താ​നും ഇ​തി​ലൂ​ടെ രാജ്യത്തിന് സാ​ധി​ച്ചു.

വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുണൈറ്റഡ് കിംങ്ഡമില്‍-യു.കെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ബയോഡാറ്റ അപ്പ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്.

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി.

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി.

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണർ ആന്റ് കൊമ്മേഴ്സ്യല്‍ കൗണ്‍സിലര്‍ ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ (Hans Joerg Hortnagl) ന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്.

പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്. കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിങ്ങനെയാണ് അവസരങ്ങളെന്ന് ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ മികച്ച നൈപുണ്യമികവുളളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജര്‍മ്മനിയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍വിന്‍ മാതൃകയില്‍ ഓസ്ട്രിയയിലേയ്ക്ക് പ്രത്യേക റിക്രൂട്ട്മെന്റിനുളള സാധ്യതകള്‍ പരിശോധിക്കാമെന്ന് കൂടിക്കാഴ്ചയില്‍ അജിത് കോളശ്ശേരി പറഞ്ഞു.

വ​ള​ന്റി​യ​ർ​മാ​രു​ടെ എ​ണ്ണം ഇ​ര​ട്ടിയാക്കാൻ ഒരുങ്ങി ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്

ദോ​ഹ: സ​ന്ന​ദ്ധ സേ​വ​ന വ​ഴി​യി​ൽ കൂ​ടു​ത​ൽ പേ​രെ എ​ത്തി​ക്കാ​ൻ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ത​ങ്ങ​ളു​ടെ വ​ള​ന്റി​യ​ർ​മാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ്. 2025 അ​വ​സാ​ന​ത്തോ​ടെ വ​ള​ന്റി​യ​ർ​മാ​രു​ടെ എ​ണ്ണം 31,000 ൽ​നി​ന്നും 60,000 ആ​ക്കി ഉ​യ​ർ​ത്താ​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ണ്ടെ​ന്ന് ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് വ​ള​ന്റി​യ​റി​ങ് ആ​ൻ​ഡ് ലോ​ക്ക​ൽ ഡെ​വ​ല​പ്‌​മെ​ന്റ് വി​ഭാ​ഗം മേ​ധാ​വി ഹു​സൈ​ൻ അ​മാ​ൻ അ​ൽ അ​ലി അറിയിച്ചു.

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റെ​ഡ് ക്രോ​സ് ആ​ൻ​ഡ് റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റീ​സ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ പ്രാ​യം 18ൽ​നി​ന്നും അ​ഞ്ചും അ​തി​ന് മു​ക​ളി​ലു​ള്ള​വ​രു​മാ​യി മാറ്റിയിട്ടുണ്ടെന്നും അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ 11,000 മു​ത​ൽ 15,000 വ​രെ വി​ദ്യാ​ർ​ഥി​ക​ളെ വ​ള​ന്റി​യ​ർ​മാ​രാ​യി പ​രി​ശീ​ലി​പ്പി​ക്കാ​ൻ ഒരുങ്ങുന്നതായി ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഹു​സൈ​ൻ അ​മാ​ൻ അ​ൽ അ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖ​ത്ത​ർ ജ​ന​റ​ൽ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ കോ​ർ​പ​റേ​ഷ​നു (ക​ഹ്‌​റ​മ)​മാ​യി സ​ഹ​ക​രി​ച്ച് സ​ന്ന​ദ്ധ സേ​വ​ന സം​സ്‌​കാ​രം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ക​രാ​ർ ഒ​പ്പു​വെക്കുകയും ഇ​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ഥ​മ ശി​ൽ​പ​ശാ​ല നടത്തിയതായും അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി.

ഒ​രു​മാ​സം​കൊ​ണ്ട് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വഴി സഞ്ചരിച്ചത് 47.3 ല​ക്ഷം യാ​ത്ര​ക്കാ​ർ

brand | awards | skytrax-hia | 2024 | teddy bear | lady | luggage

ദോ​ഹ: ഒ​രു​മാ​സം​കൊ​ണ്ട് ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വഴി സഞ്ചരിച്ചത് 47.3 ല​ക്ഷം യാ​ത്ര​ക്കാ​ർ . 2024 ജൂ​ലൈ​യി​ലെ യാ​ത്ര​ക്കാ​രു​ടെ ഒ​ഴു​ക്ക് 10 വ​ർ​ഷം പി​ന്നി​ടു​ന്ന വി​മാ​ന​ത്താ​വ​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​ര​ക്കാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി . കഴിഞ്ഞ വര്ഷം ജൂ​ലൈ മാ​സ​ത്തേ​ക്കാ​ൾ 10.2 ശ​ത​മാ​ന​മാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​തെ​ന്ന് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​റി​യി​ച്ചു.

വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്തി​ന്റെ സമയം ആ​യ​തി​നാ​ൽ, ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര യാ​ത്രി​ക​ർ ത​ങ്ങ​ളു​ടെ ട്രാ​ൻ​സി​റ്റ് ഹ​ബാ​യി ദോ​ഹ​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​ണ് വ​ർ​ധി​ച്ച തി​ര​ക്കി​ന് കാ​ര​ണ​മാ​യി പറയപ്പെടുന്നത് . ലോ​ക​ത്തി​ലെ മു​ഴു​വ​ൻ വ​ൻ​ക​ര​ക​ളി​ലേ​ക്കു​മാ​യി 170 ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ഖ​ത്ത​ർ എ​യ​ർ​വേ​സ് വ​ഴി അ​ന്താ​രാ​ഷ്ട്ര വി​മാ​ന യാ​ത്ര ഹ​ബാ​യും ദോ​ഹ മാ​റി​യെ​ന്ന് ക​ണ​ക്കു​ക​ൾ വ്യക്തമാക്കുന്നു.

ലോ​ക​ത്തി​ന്റെ മു​ഴു​വ​ൻ ദി​ക്കി​ലേ​ക്കു​മു​ള്ള ക​ണ​ക്ടി​ങ് കേ​ന്ദ്ര​മാ​യി ദോ​ഹ മാ​റി​യ​തും, ദോ​ഹ​യി​ൽ​നി​ന്നും സ​ർ​വി​സ് ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തും, തി​ര​ക്കി​ന് കാ​ര​ണ​മാ​യി.

ഇ​ൻ​ഡി​ഗോ​ക്ക് വേ​ണ്ടി ക​ണ്ണൂ​രി​ലേ​ക്ക് സർവീസ് നടത്തി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​നു വേ​ണ്ടി ദോ​ഹ -ക​ണ്ണൂ​ർ സെ​ക്ട​റി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സ് ന​ട​ത്തി . ഖ​ത്ത​ർ എ​യ​ർ​വേ​സ് വിമാനം വാടകക്ക് എടുത്താണ് ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച​ത്.

ആ​ദ്യ സ​ർ​വി​സ് വ്യാ​ഴാ​ഴ്ച ആരംഭിച്ചു. ആ​ഗ​സ്റ്റ് 29ന് ​ര​ണ്ടാം സ​ർ​വി​സ് ആരംഭിക്കും. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ-​ദോ​ഹ റൂ​ട്ടി​ലെ ഇ​ൻ​ഡി​ഗോ​യു​ടെ പ്ര​തി​ദി​ന സ​ർ​വി​സി​ൽ 201 സീ​റ്റി​ങ് ക​പ്പാ​സി​റ്റി​യു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ബോ​യി​ങ് 737 മാ​ക്സ് വി​മാ​നം ഉൾപെടും. ​

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ദോ​ഹ​യി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.55ഓ​ടെ​യാ​ണ് ക​ണ്ണൂ​രി​ൽ ലാൻഡ് ചെയ്തു . വി​ദേ​ശ ക​മ്പ​നി​യു​ടെ വി​മാ​ന​ത്തെ ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം (കി​യാ​ൽ) അ​ധി​കൃ​ത​ർ ജ​ലാ​ഭി​വാ​ദ്യ​ത്തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ത​ന്നെ സ്വീ​ക​രി​ക്കുകയും ചെയ്തു. ഇ​തേ വി​മാ​നം വൈ​കു​ന്നേ​രം 4.25ന് ​പു​റ​പ്പെ​ട്ട് ആ​റ് മ​ണി​യോ​ടെ ദോ​ഹ​യിൽ തിരിച്ചെത്തി. ഇ​ൻ​ഡി​ഗോ​യു​ടെ ന​മ്പ​റി​ൽ ത​ന്നെ​യാ​ണ് വിമാനം സ​ർ​വി​സ് നടത്തുന്നത്.

പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് നി​ല​വി​ൽ ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ കഴിയില്ല എന്ന സാഹചര്യത്തിൽ ഇ​ൻ​ഡി​ഗോ​ക്ക് വേ​ണ്ടി ഖ​ത്ത​ർ എ​യ​ർ​വേ​സ് പ​റ​ന്നി​റ​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ൻ​ഡി​ഗോ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ ആ​റ് ബോ​യി​ങ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ൾ വാ​ട​ക​ക്ക് എ​ടു​ത്ത​ത്. ഖ​ത്ത​ർ എ​യ​ർ​വേ​സ് നിലവിൽ ഇ​ൻ​ഡി​ഗോ​യു​മാ​യി കോ​ഡ് ഷെ​യ​റി​ങ് പ​ങ്കാ​ളി​ത്ത​മു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി കൂ​ടി​യാ​ണ് . അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ ഉ​ൾ​പ്പെ​ടെ മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ് ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ​യു​ടെ ഏ​താ​നും എ​യ​ർ​​ക്രാ​ഫ്റ്റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും മ​റ്റു​മാ​യി ഗ്രൗ​ണ്ടി​ങ് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വാ​ട​ക​ക്കെ​ടു​ത്ത​ത്.

70ഓ​ളം വി​മാ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ജൂ​ൺ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ൻ​ഡി​ഗോ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നി​ല​ത്തി​റ​ക്കി​യ​ത്.

നിരവധി ജോലി ഒഴിവുകളുമായി ഖത്തർ എയർവേസ് ഇപ്പോൾ അപേക്ഷിക്കാം

150-ൽ പരം വിമാനങ്ങളും , 140-ൽ പരം ലോകനഗരങ്ങളിലേക്ക് പറക്കുന്ന ഖത്തർ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ദോഹയാണ്ഖത്തർ എയർവേസിന്റെ ആസ്ഥാനവും , വിമാനങ്ങളുടെ ഹബ്ബും . ഖത്തർ എയർവേസ് വിമാനങ്ങൾ അറേബ്യയൊഴികെ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് പറക്കുന്നുണ്ട് . 19,000 ത്തോളം ഖത്തർ എയർവേസിന്റെ മാത്രം ജീവനക്കാർ ഉൾപ്പെടെ 31,000 ത്തിലധികം ജീവനക്കാർ ഖത്തർ എയർവേസിനു വേണ്ടി ജോലി ചെയ്യുന്നു . ഒക്ടോബർ 2013 മുതൽ വൺവേൾഡ് അലയൻസിൽ അംഗമായ ഖത്തർ എയർവേസ് ഹമദ് വിമാനത്താവളമാണ് അവരുടെ മെയിൻ ഹബ്ബ് .

എല്ലാ ഒഴിവുകളും ഒരുമിച്ച് കാണുവാനായി ഗ്രൂപ്പ് ഔദ്യോഗിക പോർട്ടലിൽ നോക്കാം കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക CLICK HERE

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp

പാ​രാ​ലി​മ്പി​ക്സ്സിനു സു​ര​ക്ഷ​ഒരുക്കി ഖ​ത്ത​രി സെ​ക്യൂ​രി​റ്റി ഫോ​ഴ്സ്

ദോ​ഹ: പാ​രി​സ് ഒ​ളി​മ്പി​ക്സി​ലെ അഭിനന്ദനാർഹമായ സേ​വ​ന​ത്തി​നു പി​ന്നാ​ലെ ആ​ഗ​സ്റ്റ് 28ന് ​കൊ​ടി​യേ​റു​ന്ന പാ​രാ​ലി​മ്പി​ക്സി​ന്റെ സു​ര​ക്ഷാ മുൻകരുതലുകൾ ആ​രം​ഭി​ച്ച് ഖ​ത്ത​രി സെ​ക്യൂ​രി​റ്റി ഫോ​ഴ്സ്. ജൂ​​ലൈ 26 മു​ത​ൽ ആ​ഗ​സ്റ്റ് 11 വ​രെ നീ​ണ്ടു​നി​ന്ന ഒ​ളി​മ്പി​ക്സി​ൽ ഖ​ത്ത​ർ സു​ര​ക്ഷാ സേ​ന​യു​ടെ സേ​വ​ന​ങ്ങ​ൾ ഏ​റെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു വ​രെ​ നടക്കുന്ന പാ​രാ​ലി​മ്പി​ക്ക്സി​ന്റെ വി.​വി.​ഐ.​പി സെ​ക്യൂ​രി​റ്റി മു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ്റ്റേ​ഡി​യ​ങ്ങ​ൾ, കാ​ണി​ക​ളു​ടെ മേ​ഖ​ല​ക​ൾ, ഒ​ളി​മ്പി​ക്സ് വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​റ്റു​മാ​യി ഖ​ത്ത​രി ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​വ​നം ഉ​റ​പ്പാ​ക്കി.

ഒ​ളി​മ്പി​ക്സ് കൊ​ടി​യി​റ​ങ്ങി​യ അ​തേ വേ​ദി​ക​ളി​ൽ ത​ന്നെ​യാ​ണ് ഈ ​കാ​യി​ക പോ​രാ​ട്ട​വും അരങ്ങേറുന്നത്. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ പ​രി​ച​യ സ​മ്പ​ത്തും, അ​ത്യാ​ധു​നി​ക സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് ഖ​ത്ത​രി സേ​നാ വി​ഭാ​ഗ​ങ്ങ​ൾ ഒ​ളി​മ്പി​ക് വേ​ദി​യി​ൽ നിസ്തുലമായ സേവനം ചെയ്തത്.

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് (44) ആണ് നിര്യാതനായത് . ഡ്രൈവറായി ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം ​മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ഖത്തറിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ എടയന്നൂർ ഹൈസ്കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച ശേഷം, 10 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതനായ എം.കെ നാരായണൻ-ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ ഷഗിന. മകൻ: ദേവനന്ദ്. സഹോദരങ്ങൾ:പരേതനായ ലിജേഷ് , ലിഫ്ന

ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ്: ഫീ​സ് നി​ശ്ച​യി​ച്ച് പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം

ദോ​ഹ: ക​ടു​ത്ത ചൂ​ടി​ൽ​നി​ന്ന് ശൈ​ത്യ​കാ​ല​ത്തെ കാ​ത്തി​രി​ക്ക​വെ ക്യാ​മ്പി​ങ് സീ​സ​ണി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ച് ഖ​ത്ത​ർ .പു​തി​യ സീ​സ​ണി​ലെ ക്യാ​മ്പു​ക​ൾ​ക്കാ​യു​ള്ള പെ​ർ​മി​റ്റ് ഫീ​സു​ക​ൾ പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു.

ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച അ​റി​യി​പ്പ് പ്ര​കാ​രം ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും ഉ​ദ്യോ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ​യും ഫീ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കുകയും 2019ലെ ​മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി​യു​ടെ 288ാം ന​മ്പ​ർ തീ​രു​മാ​ന​വും മേ​ൽ​പ​റ​ഞ്ഞ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ വ്യ​വ​സ്ഥ​ക​ളും ക്യാൻസൽ ചെ​യ്ത​താ​യും ഗ​സ​റ്റി​ൽ പ​റ​യു​ന്നു.

പു​തി​യ തീ​രു​മാ​ന​ത്തി​ലെ ശൈ​ത്യ​കാ​ല ക്യാ​മ്പു​ക​ൾ​ക്കാ​യു​ള്ള ഫീ​സ് വ്യ​വ​സ്ഥ​ക​ൾ താ​ഴെ പറയുന്ന പ്രകരം ആയിരിക്കും ക​ര​യി​ലെ ശൈ​ത്യ​കാ​ല ക്യാ​മ്പു​ക​ളു​ടെ പു​തി​യ പെ​ർ​മി​റ്റു​ക​ൾ​ക്ക് 3000 റി​യാ​ലും പെ​ർ​മി​റ്റു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് 1000 റി​യാ​ലും ന​ഷ്ട​പ്പെ​ട്ട പെ​ർ​മി​റ്റി​ന് പ​ക​രം പു​തി​യ​വ ല​ഭി​ക്കു​ന്ന​തി​ന് 100 റി​യാ​ലും അടക്കണം.

ക​ട​ലി​ലോ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ള്ളി​ലോ സ്ഥി​തി ചെ​യ്യു​ന്ന ശൈ​ത്യ​കാ​ല ക്യാ​മ്പു​ക​ളു​ടെ പു​തി​യ പെ​ർ​മി​റ്റി​നാ​യി 3000 റി​യാലും പെ​ർ​മി​റ്റു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് 1000 റി​യാ​ലും ന​ഷ്ട​പ്പെ​ട്ട പെ​ർ​മി​റ്റി​ന് പ​ക​രം പു​തി​യ​വ ല​ഭി​ക്കു​ന്ന​തി​ന് 100 റി​യാ​ലും പണം കെട്ടണം.