ബി​ഗ് ടിക്കറ്റ് ; വമ്പൻ സമ്മാനം നേടി ഖത്തറിൽ നിന്നുള്ള പ്രവാസി മലയാളി അദ്ധ്യാപിക

153

ബിഗ് ടിക്കറ്റിൽ ഭാഗ്യം തേടിയെത്തിയത് പ്രവാസി അധ്യാപികയെ. ഖത്തറിൽ ഇം​ഗ്ലീഷ് അധ്യാപിക ആയ ഫാസില മലയാളിയാണ്. അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബി​ഗ് ടിക്കറ്റെടുക്കുന്നുണ്ട്.

വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു എന്ന് 29 വയസ്സുകാരിയായ ഫാസില പറയുന്നു. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് വാർത്ത വസ്തുതയാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ മൂന്നിന് ഇതിലും വലിയ സമ്മാനം നേടാനാകുമെന്നാണ് ഫാസിലയുടെ പ്രതീക്ഷ. ക്യാഷ് പ്രൈസ് നാട്ടിലെ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്ന വീട് പണിക്ക് ഉപയോ​ഗിക്കാനാണ് തീരുമാനം.

ഓ​ഗസ്റ്റ് മാസം മുഴുവൻ ബി​ഗ് ടിക്കറ്റിന്റെ ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോ വഴി വിജയികൾ നേടുന്നത് AED 50,000 വീതം. വിജയികളിൽ ഇന്ത്യ, ജോർദാൻ, പാകിസ്ഥാൻ, ബം​ഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.