പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി​യിൽ ഖ​ത്ത​ർ വീണ്ടും മു​ൻ​നി​ര​യി​ൽ

244

ദോ​ഹ: പ്ര​കൃ​തി​വാ​ത​കം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ സംഘടന ആയ ഗ്യാ​സ് എ​ക്‌​സ്പോ​ർ​ട്ടി​ങ് ക​ൺ​ട്രീ​സ് ഫോ​റ​ത്തി​ലെ (ജി.​ഇ.​സി.​എ​ഫ്) ഏ​റ്റ​വും വ​ലി​യ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​മെ​ന്ന പ​ദ​വി​യി​ൽ ഖ​ത്ത​ർ സ്ഥാനം നേടി. ജൂ​ലൈ മാ​സ​ത്തി​ലെ റി​പ്പോ​ർ​ട്ടി​ലാ​ണ് ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി​ക്കാ​രി​ലെ ആ​ദ്യ മൂന്നിൽ ഖത്തർ ഇടം പിടിച്ചത്.

ദോ​ഹ ആ​സ്ഥാ​ന​മാ​യു​ള്ള ജി.​ഇ.​സി.​എ​ഫ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ മാ​സം ഏ​റ്റ​വും വ​ലി​യ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി​ക്കാ​രാ​യി അ​മേ​രി​ക്ക, ഖ​ത്ത​ർ, ആ​സ്‌​ട്രേ​ലി​യ രാ​ജ്യ​ങ്ങ​ലാണ് മുൻപന്തിയിൽ ഉള്ളത്. അ​മേ​രി​ക്ക​യും ആ​സ്ട്രേ​ലി​യ​യും ജി.​ഇ.​സി.​എ​ഫി​ൽ അം​ഗ​ങ്ങ​ള​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളാ​ണ് . 2024 ജൂ​ലൈ മാ​സ​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ലെ എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി 1.1 ശ​ത​മാ​നം വ​ർ​ധി​ച്ച് 33.36 ദ​ശ​ല​ക്ഷം ട​ണ്ണി​ലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂണ്ടി കാണിച്ചു.

പ്ര​തി​മാ​സ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി.​ഇ.​സി.​എ​ഫ് ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​യ​ർ​ന്ന എ​ൽ.​എ​ൻ.​ജി ക​യ​റ്റു​മ​തി​യും എ​ൽ.​എ​ൻ.​ജി റീ ​എ​ക്സ്​​പോ​ർ​ട്ടി​ലെ വ​ർ​ധ​ന​വും ഇ​തി​ന് ഇടയായി .കൂ​ടാ​തെ ഫോ​റ​ത്തി​ലെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി​യി​ലെ കു​റ​വ് നി​ക​ത്താ​നും ഇ​തി​ലൂ​ടെ രാജ്യത്തിന് സാ​ധി​ച്ചു.