കാലപ്പഴക്കമുള്ള വാഹനങ്ങൾ അബു സംറ അതിർത്തി ക്രോസ്സ് ചെയ്യുന്നത് വിലക്കി ഖത്തർ MOI

121

ദോഹ, ഖത്തർ: അബു സംറ അതിർത്തി ക്രോസിംഗ് വഴി ചരക്കുകളെയും യാത്രക്കാരെയും കൊണ്ടുപോകുന്ന വാഹനങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിയന്ത്രണ നിർദ്ദേശം പുറപ്പെടുവിച്ചു.

നിർദ്ദേശം അനുസരിച്ച്, അഞ്ച് വർഷത്തിൽ കൂടുതൽ കാലപ്പഴക്കം ഉള്ള വാഹനങ്ങളും മാനുഫാക്റ്ററിങ് തീയതി മുതൽ 10 വർഷത്തിൽ കൂടുതലുള്ള ബസുകളും കര അതിർത്തി കടക്കാൻ അനുവദിക്കില്ല.

MOI അതിൻ്റെ സോഷ്യൽ മീഡിയയിൽ ഇത് പ്രസിദ്ധീകരിച്ചു , “ട്രക്കുകളിൽ ചരക്ക് ഗതാഗതം സംബന്ധിച്ച റെഗുലേറ്ററി നിർദ്ദേശങ്ങൾക്കനുസൃതമായി, ലാൻഡ് റൂട്ടുകളിലൂടെ ബസുകളിലും ടാക്സികളിലും യാത്രക്കാരെ കൊണ്ടുപോകുന്നത്, നിർമ്മാണ തീയതി മുതൽ അഞ്ച് വർഷത്തിന് മുകളിൽ കാലപ്പഴക്കം ഉള്ള വാഹനങ്ങൾ (5) അബു സംര ബോർഡർ ക്രോസിംഗ് വഴി അതിർത്തി കടക്കാൻ അനുവാദമില്ല, നിർമ്മാണ തീയതി മുതൽ പത്ത് (10) വർഷത്തിൽ കൂടുതൽ കാലപ്പഴക്കം ഉള്ള ബസുകൾക്കും അബു സമ്ര ബോർഡർ ക്രോസിംഗ് വഴി അതിർത്തി കടക്കാൻ അനുവാദമില്ല. “