ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല പ്രഥമ പ്രസിഡന്റും ഖത്തർ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളും പ്രമുഖ ബിസിനസ് സംരഭകനുമായ ബേക്കൽ സ്വാലിഹ് ഹാജിയുടെ നിര്യാണത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി/ കാസർകോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ അനുശോചന സംഗമം നടത്തി . നടത്തി.
കർമ പഥങ്ങളെ ക്രിയാത്മകമാക്കിയ, പാവങ്ങളുടെ വേദനയറിഞ്ഞ വ്യക്തിയായിരുന്നു ബേക്കൽ സ്വാലിഹ് ഹാജി എന്ന് കെ.എം.സി.സി ഖത്തർ ഉപദേശക സമിതിയംഗം എം.പി. ഷാഫി ഹാജി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ഹാശിം തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിക്കുകയും എസ്.എ.എം. ബഷീർ, കെ.പി. അബ്ദുറഹ്മാൻ, അബ്ദു നാസർ നാച്ചി, അബ്ദുൽ അസീസ് അക്കര, സഫ്വാൻ തങ്ങൾ ഏഴിമല, സലീം നാലകത്ത്, ഈസ മലപ്പുറം, ആദം കുഞ്ഞി, കെ.എസ്. മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, സംസ്ഥാന നേതാക്കളായ അലി മൊറയൂർ, ഫൈസൽ മാസ്റ്റർ, അഷ്റഫ് ആറളം,അൻവർ വടകര, സാദിഖ് പാലക്കാട്, ജില്ല നേതാക്കളായ കെ.സി. സാദിഖ്, മുഹമ്മദ് കെ.ബി, ഷാനിഫ് പൈക്ക, സഗീർ ഇരിയ,നാസർ കൈതക്കാട്, മൊയ്തു ബേക്കൽ, എന്നിവർ സംസാരിക്കുകയും സമീർ ഉടുമ്പുന്തല ജില്ല ജനറൽ സെക്രട്ടറി സ്വാഗതവും അലി ചേരൂർ ജില്ല ആക്ടിങ് പ്രസിഡന്റ് നന്ദിയും പറഞ്ഞു