ടിഷ്യൂ കൾച്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ഈന്തപ്പന തൈകൾ ഉൽപ്പാദിപ്പിച്ചു ഖത്തർ

26

ദോഹ, ഖത്തർ: പ്രാദേശിക ഈന്തപ്പഴ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഗവേഷണ വിഭാഗം ടിഷ്യൂ കൾച്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള 28,000 ഈന്തപ്പന തൈകൾ ഉൽപ്പാദിപ്പിച്ചു.

മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റ് വഴി വ്യക്തികൾക്കും ഫാമുകൾക്കും നാമമാത്രമായ വിലയ്ക്ക് ഈന്തപ്പന തൈകൾ വിൽക്കാൻ ഒരുങ്ങുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

നല്ല ജനിതക ഗുണങ്ങളും ഉയർന്ന ഉൽപ്പാദനക്ഷമതയും ഉള്ള ടിഷ്യൂകൾച്ചർ ഈന്തപ്പനത്തൈകൾ ലഭ്യമാക്കുന്നതിനുള്ള വിപണി ആവശ്യവും കർഷകരുടെ ആഗ്രഹവും നിറവേറ്റുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഖനിസി, ഷിഷി, ബർഹി തുടങ്ങിയ പ്രശസ്തമായ ഈന്തപ്പനകളുടെ 28,000 തൈകൾ ഉൽപ്പാദിപ്പിച്ചതായി കാർഷിക ഗവേഷണ വകുപ്പ് ഡയറക്ടർ ഹമദ് സാകേത് അൽ ഷമ്മാരി പറഞ്ഞു.

രാജ്യത്തെ എല്ലാ ഫാമുകളും വ്യക്തികളും ഉൾക്കൊള്ളുന്നതിനായി 100,000 ഈന്തപ്പന തൈകൾ ഉൽപ്പാദിപ്പിക്കാൻ ഡിപ്പാർട്ട്മെൻ്റ് പദ്ധതിയിടുന്നതായി അടുത്തിടെ ഖത്തർ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“തൈകൾ ഒന്നിന് 85 QR എന്ന സബ്‌സിഡി നിരക്കിലാണ് തൈകൾ നൽകുന്നത്. ഈ വില പ്രാദേശിക വിപണിയിലെ ലാഭത്തിനോ മത്സരത്തിനോ വേണ്ടിയല്ല, മറിച്ച് പിന്തുണക്കും പ്രോത്സാഹനത്തിനുമാണ്,” അൽ ഷമ്മരി പറഞ്ഞു.

ഓരോ പൗരനും 20 തൈകൾ എന്ന നിരക്കിലും ഫാമിൻ്റെ കാൽസിഫിക്കേഷൻ അനുസരിച്ച് ഫാമുകൾക്ക് 100 മുതൽ 200 വരെ തൈകൾ എന്ന നിരക്കിലും പൗരന്മാർക്കും ഫാമുകൾക്കും ഓഫർ പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.

നല്ല പ്രത്യേകതകളുള്ള ഇനങ്ങലായതിനാൽ വളർച്ചയിലോ വേരുവളർച്ചയിലോ കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും,” അൽ ഷമ്മാരി പറഞ്ഞു.

ഖത്തറിലെ ഈന്തപ്പനകൾക്കായി ഒരു ഫീൽഡ് ജീൻ ബാങ്ക് നിർമ്മിക്കുന്നതിനുള്ള ഒരു പ്രോജക്റ്റിൽ റൗദത്ത് അൽ ഫറാസ് ഈന്തപ്പന ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നു.പദ്ധതിക്ക് കീഴിൽ ഖത്തറിനുള്ളിൽ നിന്നോ പുറത്തുനിന്നോ വ്യത്യസ്‌ത തരത്തിലുള്ള 600 ഓളം ഈന്തപ്പനകൾ ശേഖരിച്ചിട്ടുണ്ട്.ഈന്തപ്പനയുടെ ജീൻ ബാങ്കിന് പിന്നിലെ ആശയം ഏതെങ്കിലും പ്രകൃതിദുരന്തത്തിൽ നിന്നും ഈന്തപ്പനയെ നശിപ്പിക്കുന്ന ഏതെങ്കിലും കീടങ്ങളിൽ നിന്ന് ഈന്തപ്പനയെ സംരക്ഷിക്കുക എന്നതാണ്.

ഖത്തറിൽ ലഭ്യമായ മിക്കവാറും എല്ലാ ഇനങ്ങളും സംരക്ഷിക്കപ്പെടുന്ന കാർഷിക ഗവേഷണ വകുപ്പിലെ ഞങ്ങളുടെ ജീൻ ബാങ്കുകളിൽ വിത്ത് ന്യൂക്ലിയസ് ഞങ്ങൾ സംരക്ഷിക്കുന്നു,” അൽ ഷമ്മാരി പറഞ്ഞു.