രാജ്യത്തുനിന്ന് നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾ ആറ് മാസത്തിനകം തിരികെ എത്തണമെന്ന് ആഭ്യന്തര മന്ത്രാലയം

69

ദോഹ: രാജ്യത്തുനിന്ന് നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾ ആറ് മാസത്തിനകം തിരികെ എത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു. രാജ്യം വിടാൻ അനുമതിയുള്ള ഖത്തർ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾക്കാണ് നിയമം ബാധകമായിട്ടുള്ളത്.

“ഖത്തറിൽ നിന്ന് പുറപ്പെടാൻ അനുവാദമുള്ള വാഹനങ്ങൾ പുറപ്പെടുന്ന തീയതി മുതൽ ആറ് മാസത്തിനകം തിരികെ വരണം. അധിക കാലയളവിലേക്ക് പെർമിറ്റ് നീട്ടാവുന്നതും ജിസിസി രാജ്യങ്ങളിലുള്ള വാഹനങ്ങളെ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയാൽ, ഈ ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു,” മന്ത്രാലയം അറിയിച്ചു.

2024 മെയ് 22 മുതൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച്, വാഹനങ്ങൾക്ക് രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് സമ്മദപത്രം ലഭിക്കണം.

പെർമിറ്റിനു വേണ്ടി അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ;

1) വാഹനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനം (എത്തുന്ന സ്ഥലം) വ്യക്തമാക്കണം

2) പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിന്റെ ഉടമ ആയിരിക്കണം

ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ (ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടാൻപാടില്ല), വാഹനത്തിന്റെ ഉടമയോ ഉടമയുടെ സമ്മതം ലഭിച്ച ഡ്രൈവർമാർ, ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നീ വാഹനങ്ങളെ വെഹിക്കിൾ എക്സിറ്റ് പെർമിറ്റിന്റെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത പറഞ്ഞു.

നിയമലംഘകർക്ക് 90 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അൽ മുഫ്ത അറിയിച്ചു. രാജ്യത്തിനകത്ത് വാഹനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാകുന്നില്ലെങ്കിൽ രാജ്യത്തിന് പുറത്തുള്ള മോട്ടോർ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കില്ലെന്നും നിയമപരമായ കാലയളവിനുള്ളിൽ (കാലഹരണപ്പെട്ട തീയതി മുതൽ 30 ദിവസം) രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ വാഹന ഉടമ ലൈസൻസ് പ്ലേറ്റുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് തിരികെ നൽകുകയും വേണം. പ്ലേറ്റുകൾ തിരികെ നൽകുന്നതിൽ പരാജയപ്പെടുന്നയാളെ നടപടിക്രമങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ട്രാഫിക് നിയമപ്രകാരം, നിയമ ലംഘനം നടത്തുന്നവർക്ക് ഒരാഴ്ചയിൽ കുറയാത്തതും ഒരു വർഷത്തിൽ കൂടാത്തതുമായ തടവും, 3,000 ഖത്തർ റിയാലിൽ കൂടാത്തതും 10,000 ഖത്തർ റിയാലിൽ കൂടാത്തതുമായ പിഴയും ശിക്ഷയായി ലഭിക്കും.