ദോഹ: സമൂഹ മാധ്യമങ്ങളിലൂടെ വുഖൂദ് കമ്പനിയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്ന പരസ്യവുമായി ബന്ധമില്ലെന്ന് കമ്പനി അധികൃതർ.
പരസ്യത്തിന് കമ്പനിയുമായോ അനുബന്ധ സ്ഥാപനമായോ ബന്ധമില്ലെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിക്കുകയും ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ customerservice@woqod.qa എന്ന ഇ-മെയിൽ വിലാസത്തിലോ 4021 7777 നമ്പറിലോ ഉപഭോക്തൃ സേവന ടീമുമായി ബന്ധപ്പെടണമെന്നും വുഖൂദ് കമ്പനി അറിയിച്ചു.