ഇ​ൻ​കാ​സ്-​ഒ.​ഐ.​സി.​സി സൗജന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജൂലൈ 19ന്

40

ദോ​ഹ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജ​ന​കീ​യ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഒ​ന്നാം ഓ​ർ​മ ദി​ന​ത്തി​ൽ ഇ​ൻ​കാ​സ്-​ഒ.​ഐ.​സി.​സി ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സൗ​ജ​ന്യ ഫാ​മി​ലി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2

ദോ​ഹ അ​ബൂ​ഹ​മൂ​റി​ലെ അ​ബീ​ർ മെ​ഡി​ക്ക​ൽ സെന്ററിൽ ജൂ​ലൈ 19ന് ​രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വരെയാണ് ക്യാ​മ്പ്. ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ,സൗ​ജ​ന്യ നി​ര​ക്കി​ൽ നി​ര​വ​ധി ബ്ല​ഡ് ടെ​സ്റ്റു​കൾ , ഇ.​സി.​ജി ടെ​സ്റ്റ്‌, വ​നി​ത​ക​ൾ​ക്കാ​യി ഗൈ​ന​ക്കോ​ള​ജി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, കു​ട്ടി​ക​ൾ​ക്കു​ള്ള ഡെ​ന്റ​ൽ പ​രി​ശോ​ധ​ന, തു​ട​ങ്ങി വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ലഭ്യമാക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷൻ ചെയ്യാനുമായി 70677650, 70545495, 50491315, 77117336, 55201433, 66708389 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബന്ധപ്പെടണം .