അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് പരമ്പര 264-ൽ ഇന്ത്യൻ പ്രവാസി റൈസുർ റഹ്മാൻ 10 ദശലക്ഷം ദിർഹം (22 കോടിയിലേറെ രൂപ) സമ്മാനം നേടി. ജൂൺ 15-ന് വാങ്ങിയ 078319 എന്ന നമ്പർ ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാഗ്യം കടാഷിച്ചത് .ഞാൻ മീറ്റിംഗിൽ തിരക്കിലായതിനാൽ തത്സമയ നറുക്കെടുപ്പ് കാണാൻ പറ്റിയില്ല , ഷോ അവതാരകനായ റിച്ചാർഡിന്റെ ശബ്ദം എനിക്കറിയാം. ഷോ അവതാരകരായ റിച്ചാർഡും ബൗച്രയും വിളിച്ചതിനെ കുറിച്ച് റൈസുർ റഹ്മാൻ പറഞ്ഞു. 1.5 വർഷമായി ടിക്കറ്റ് വാങ്ങുന്ന റഹ്മാൻ ഇപ്പ്രാവശ്യം ഒറ്റക്കാണ് ടിക്കറ്റ് വാങ്ങിയത് .
ഈ വർഷത്തിന്റെ തുടക്കത്തിൽ യുഎഇ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന മാറ്റം കാരണം എല്ലാ പ്രമുഖ സ്വകാര്യ റാഫിൾ ഡ്രോ ഓപറേറ്റർമാരും അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു. സുരക്ഷിതവും നിയന്ത്രിതവുമായ വാണിജ്യ ഗെയിമിങ് അന്തരീക്ഷത്തിനായി യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) നിബന്ധനകൾ അനുസരിച്ചായിരുന്നു ഇടവേള. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബിഗ് ടിക്കറ്റ് ഇന്ത്യക്കാരാണ് വിജയികളിൽ കൂടുതൽ. മലയാളികളടക്കം ഒട്ടേറെ പേർക്ക് സമ്മാനം കിട്ടിയിട്ടുണ്ട് .
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp