ഭ​ക്ഷ്യ സു​ര​ക്ഷ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ഖത്തർ : നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി

90

ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ വി​വി​ധ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ.

ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ 62,000-ത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയത്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും ഇ​വ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ അറിയിച്ചു .ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിൽ 51 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 12,000-ത്തിലധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി മാ​ത്രം ര​ണ്ടാം പാ​ദ​ത്തി​ൽ 26,000 ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​തുകയും ചെയ്തു.

പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ​നി​ന്ന് 172 ഭ​ക്ഷ​ണ​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്കാ​യി ല​ബോ​റ​ട്ട​റി​ക​ളി​ലേ​ക്ക് അ​യക്കുകയും ചെയ്തു.മാംസ വിപണന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി. 62 അറുത്ത മൃഗങ്ങൾ ഭക്ഷണയോഗ്യമല്ലാത്തതിനാൽ നശിപ്പിക്കുകയും 606 കിലോഗ്രാം ഭക്ഷണയോഗ്യമല്ലാത്ത മാംസം പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. സുരക്ഷിതമായ ഭക്ഷണം മാത്രം വിപണിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു