ഖത്തറിലെ ഇന്ത്യൻ എംബസി സേവനങ്ങൾ സ്വകാര്യവത്കരിക്കാൻ നീക്കം

34

ദോഹ ∙ പ്രവാസികൾക്കായി ഇന്ത്യൻ എംബസി നേരിട്ട് നൽകിവരുന്ന പുതിയ പാസ്‌പോർട്ടുകൾ നൽകൽ, പാസ്‌പോർട്ട് പുതുക്കൽ, വീസ സേവനം, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങി മുഴുവൻ സേവനങ്ങളും സ്വകാര്യ സ്വകാര്യവൽക്കരിക്കാൻ നീക്കം.ഇന്ത്യൻ അംബാസിഡർ വിപുൽ ഖത്തറിലെ പ്രമുഖ പ്രാദേശിക ഇംഗ്ലിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത്.

നിലവിൽ ഒൻപതു ലക്ഷത്തിനടുത്താണ് ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം , ഖത്തറിലെ വർധിച്ചുവരുന്ന ഇന്ത്യൻ പ്രവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇത്തരമൊരു തീരുമാനം ഇന്ത്യൻ എംബസി നടത്തുന്നത്. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച കോൺസുലാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് മുൻപിൽ ഇത്തരമൊരു നിർദേശം വച്ചതായും കൂടുതൽ ചർച്ചകൾക്ക് ശേഷം നടപ്പിലാക്കുമെന്നും അംബാസിഡർ പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp

നിലവിൽ പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെ സുപ്രധാനമായ നിരവധി സേവനങ്ങൾ ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഇന്ത്യൻ കൾച്ചറൽ സെന്‍റർ, ഐ സി.ബി.എഫ് മുഖേനെയും ഖത്തറിലെ വിദൂര പ്രദേശങ്ങളിൽ സ്പെഷ്യൽ സർവീസ് ക്യാംപുകൾ നടത്തിയും കോൺസുലാർ സേവങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കുന്നുണ്ട്.

ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ നൽകുകയും, സേ​വ​നം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ക​രാ​ർ പു​തു​ക്കാ​തി​രി​ക്കാ​നും വേ​റെ ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ക്കാ​നും എംബസിക്കു ക​ഴി​യും. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഏ​ജ​ൻ​സി ഔ​ട്ട്​​ലെ​റ്റ് തു​ട​ങ്ങു​ന്ന​ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏറെ ഉപകാരപ്രദമാണ് .