Home Blog Page 3

വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ ലോകത്തിലെ പത്ത് മികച്ച രാജ്യങ്ങളിലൊന്നായി ഖത്തർ

ഖത്തർ : യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ടിൻ്റെ ഏറ്റവും പുതിയ “ലോകത്തിലെ ഏറ്റവും മികച്ച വിദേശ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങൾ” റാങ്കിംഗിൽ ഖത്തർ വലിയ മുന്നേറ്റം നടത്തി.ഇപ്പോൾ ഒമ്പതാം സ്ഥാനത്തും മൊത്തത്തിൽ ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു സ്ഥാനം ഉയർന്നിട്ടുണ്ട്.

യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ടിൽ നിന്നുള്ള എലിയറ്റ് ഡേവിസ് പറയുന്നത് പ്രകാരം, ഖത്തറിൻ്റെ ശക്തമായ പ്രകടനം അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മികച്ച രീതിയിൽ റാങ്ക് ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഭാവിയിലെ വളർച്ചാ സാധ്യതകൾ വിലയിരുത്തുന്ന റാങ്കിംഗിൽ മൂന്നാം സ്ഥാനം സ്ഥാനം ഉൾപ്പെടെ, പത്തെണ്ണത്തിലെ ആറ് വിഭാഗങ്ങളിലും ആദ്യ 30 റാങ്കിന്റെ ഉള്ളിലാണ് ഖത്തർ.

എന്നിരുന്നാലും, ഖത്തറിന് ഇപ്പോഴും ചില താഴ്ന്ന റാങ്കിംഗുകൾ ഉണ്ട്. ഒരു ബിസിനസ്സ് ആരംഭിക്കുന്നതിൽ 58ആം സ്ഥാനം, സംരംഭകത്വത്തിൽ 23ആം സ്ഥാനം, ബിസിനസ് അവസരങ്ങളിൽ 34ആം സ്ഥാനം എന്നിവയാണത്. പോസിറ്റീവായി നോക്കിയാൽ, “ഓപ്പൺ ഫോർ ബിസിനസ്” റാങ്കിംഗിൽ ഖത്തർ 37 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വലിയ പുരോഗതി നിലനിർത്തി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാംസ്‌കാരിക സ്വാധീനത്തിൽ ഖത്തർ 18ആം സ്ഥാനത്താണ്, മൂന്ന് സ്ഥാനങ്ങൾ ഉയർന്നു. ടൂറിസത്തിൻ്റെ കാര്യത്തിൽ ഖത്തർ മുപ്പത്തിയാറാം സ്ഥാനത്താണ്, മികച്ച രീതിയിൽ തന്നെ തുടരുന്നു. മൊത്തത്തിൽ, “ഓപ്പൺ ഫോർ ബിസിനസ്” വിഭാഗത്തിൽ ഖത്തർ മെച്ചപ്പെടുകയും “പവർ” റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വലിയ പുരോഗതി നിലനിർത്തി.

2024 ലെ റാങ്കിംഗിൽ, സ്വിറ്റ്സർലൻഡ് ഇപ്പോഴും ഒന്നാം സ്ഥാനതും ജപ്പാനും അമേരിക്കയും തൊട്ടുപിന്നിൽ നിൽക്കുന്നു.

സൗദിയുടെ പ്രകൃതി സമ്പന്നത തേടുന്ന യാത്രക്കാരുടെ പ്രിയ ലൊക്കേഷനിലേക്കു സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഖത്തർ ഐർവേസ്‌

ഖത്തർ : സൗദി അറേബ്യയിലെക്കുള്ള തങ്ങളുടെ സർവീസുകൾ വിപുലീകരിച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. 2025 ജനുവരി 2 മുതൽ അബഹ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങളും NEOM ലേക്കുള്ള ഫ്ലൈറ്റുകൾ ശൈത്യകാലത്ത് ആഴ്ചയിൽ രണ്ടിൽ നിന്ന് നാലായി ഉയർത്തുകയും ചെയ്യും.

അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട അഭ, ഖത്തർ എയർവേയ്‌സിൻ്റെ സൗദി അറേബ്യയിലെ 11-ാമത്തെ പുതിയ അനുഭവമാണ്. നിയോമും സൗദിയുടെ പ്രകൃതി സമ്പന്നത തേടുന്ന യാത്രക്കാരുടെ പ്രിയ ലൊക്കേഷൻ ആണ്.

അൽഉല, ദമ്മാം, ജിദ്ദ, മദീന, NEOM, ഖാസിം, റിയാദ്, തബൂക്ക്, തായിഫ്, യാൻബു തുടങ്ങിയ നഗരങ്ങളിലേക്ക് നിലവിലുള്ള സർവീസുകൾ ഉൾപ്പെടെ കിംഗ്ഡത്തിലേക്ക് 140-ലധികം പ്രതിവാര ഫ്ലൈറ്റുകൾ ആണ് ഖത്തർ ഐർവേസ്‌ നടത്തുന്നത്.

ഈ ഷെഡ്യൂളും നെറ്റ്‌വർക്ക് മെച്ചപ്പെടുത്തലും യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകും. ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് വഴി 170-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങൾ ആണ് ഖത്തർ എയർവേയ്സിനുനിലവിലു ള്ളത്.

ഖത്തറിന് അഭിമാന നേട്ടം ബ്രിട്ടീഷ് സേഫ്റ്റി അവാർഡ് നേടി പ്രമുഖ കമ്പനി

ഖത്തർ : ദി പേൾ ഐലൻഡ്, ഗെവാൻ ഐലൻഡ്‌സ് എന്നിവയുടെ ഡെവലപ്പർമാരായ യുണൈറ്റഡ് ഡെവലപ്‌മെൻ്റ് കമ്പനി (യുഡിസി) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 2024 ലെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടി. ഇത് നാലാം തവണയാണ് ആരോഗ്യം, സുരക്ഷ, ജോലിസ്ഥലത്തെ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് യുഡിസിക്ക് അവാർഡ് ലഭിക്കുന്നത്.

ലോകമെമ്പാടുമുള്ള നിരവധി ഓർഗനൈസേഷനുകളെ എടുത്തു നോക്കുമ്പോൾ, മികച്ച “ഡിസ്റ്റിംഗ്ഷൻ അവാർഡും” “വിന്നർ അവാർഡും” ലഭിച്ച 269 എണ്ണത്തിൽ ഒന്നാണ് യുണൈറ്റഡ് ഡെവലപ്പ്മെന്റ് കമ്പനിയുടെ ഗെവാൻ ഐലാൻഡിനും പേൾ ഐലൻഡിനും ഇത് ലഭിച്ചത്.

യുഡിസി സുരക്ഷയിൽ മികച്ച മുന്നേറ്റം നടതുകയും പരിക്കിൻ്റെ നിരക്കിൽ 20.4 ദശലക്ഷം മണിക്കൂർ സുരക്ഷിതമായ ജോലി സമയം അവർ നേടി. 15,427 സുരക്ഷാ പരിശോധനകൾ, 160 മോക്ക് ഡ്രില്ലുകൾ, 3,155 സുരക്ഷാ ചർച്ചകൾ എന്നിവയും അവർ നടത്തി.

ജോലിസ്ഥലത്ത് സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള വേൾഡ് ഡേ പോലെയുള്ള ആഗോള സുരക്ഷാ പരിപാടികളിൽ കമ്പനി പങ്കെടുക്കുകയും ഈ പ്രവർത്തനങ്ങളിൽ അതിൻ്റെ കരാറുകാരെയും സേവന ദാതാക്കളെയും ഉൾപ്പെടുത്തുകയും ചെയ്തു.

യുഡിസി ചട്ടങ്ങൾ പാലിക്കുന്നതിലുപരിയായി അവർ വിശദമായ സുരക്ഷാ റിപ്പോർട്ടുകൾ നിർമ്മിക്കുകയും അവരുടെ സുരക്ഷാ പദ്ധതികൾ അവലോകനം ചെയ്യുകയും പതിവായി സുരക്ഷാ പരിശീലനങ്ങളും പ്രചാരണങ്ങളും നടത്തുകയും ചെയ്തു. ആരോഗ്യ-സുരക്ഷാ മാനേജ്മെൻ്റിന് ISO 45001:2018 മാനദണ്ഡങ്ങളും അവർ പിന്തുടരുന്നു.

ഉയർന്ന ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും നിലനിർത്തുന്നതിലും സ്വന്തം ജീവനക്കാരെ സംരക്ഷിക്കുന്നതിലും സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലും UDC യുടെ നേട്ടം അവരുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വമ്പിച്ച മുതൽക്കൂട്ടാകും.

കത്താറ ഫാൽക്കൺസ് എക്‌സിബിഷനിലെ വാഹന കച്ചവടം പൊടിപൊടിക്കുന്നു

ദോഹ : കത്താറ ഇൻ്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഫാൽക്കൺസ് എക്‌സിബിഷൻ, അല്ലെങ്കിൽ S’hail 2024, പ്രാദേശികവും അന്തർദേശീയവുമായ വേട്ടയാടൽ, ഫാൽക്കൺ പ്രേമികളെ ആകർഷിക്കുന്നതിനാൽ മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേമായി.

ഇവൻ്റിൽ, ഫോർ-വീൽ-ഡ്രൈവ് (4WD) വാഹനങ്ങൾ പ്രദർശിപ്പിക്കുന്ന കമ്പനികൾ, കരുത്തുറ്റ നിർമ്മാണവും സ്റ്റൈലിഷ് ഡിസൈനും സമന്വയിപ്പിക്കുന്ന കാറുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. വേട്ടയാടലും ഔട്ട്ഡോർ സാഹസികതയും ആസ്വദിക്കുന്നവർക്ക് ഈ ഓഫ്-റോഡ് വാഹനങ്ങൾ നല്ല ഒരു മുതൽ കൂട്ടാന്.

അഞ്ചാം തവണയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതെന്ന് ഖത്തറിൽ കാരവൻ നിർമാണ കമ്പനിയുടെ ഉടമയായ അഹമ്മദ് അൽ സാദ പറഞ്ഞു. പ്രദർശനത്തിലുള്ള കാരവാനുകൾ പൂർണ്ണമായും പ്രാദേശിക വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നതെന്നും ഓരോ കാരവനിലും രണ്ട് കിടപ്പുമുറികൾ, ഒരു കുളിമുറി, ഒരു ബാൽക്കണി, ഒരു നീന്തൽക്കുളവും,കുളത്തിന് 12 മീറ്റർ നീളവും 3 മീറ്റർ വീതിയും 1.7 മീറ്റർ ആഴവും ഉണ്ട്. ഇത് പൂർത്തിയാക്കാൻ അഞ്ച് മുതൽ ആറ് മാസം വരെ സമയം എടുത്തു.

കത്താറയുടെ സംഘാടക സമിതി ചെയർമാനും ജനറൽ മാനേജറുമായ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തിയാണ് സെഹൈൽ 2024 ചൊവ്വാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചത്. ഖത്തറിൻ്റെ അംഗീകാരമുള്ള നയതന്ത്ര പ്രതിനിധികളും നിരവധി സ്ഥാനപതികളും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു ഖത്തർ ഇന്ത്യൻ എംബസി

ദോഹ: ഓണവും നബിദിനവും പ്രമാണിച്ച്, ഖത്തറിലെ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. സെപ്തംബർ 15നും (ഞായർ), 16നും (തിങ്കൾ) എംബസി അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം പറഞ്ഞത് . അവധി കഴിഞ്ഞ് ചൊവാഴ്ച (സെപ്തംബർ 17) എംബസി തുറന്നു പ്രവർത്തിക്കും എന്ന് എംബസി അധികൃതർ അറിയിച്ചു.

ലൈസൻസില്ലാത്ത മൂന്ന് ഉംറ ഓഫീസുകൾ റൈഡ് ചെയ്തു ഔഖാഫ് മന്ദ്രാലയം

ദോഹ, ഖത്തർ: പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ നൽകിയതിന് ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഖത്തറിലെ എൻഡോവ്‌മെൻ്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.

ഉംറ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ഓഫീസുകളും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഹജ്ജ്, ഉംറ കാര്യ വകുപ്പിൽ നിന്ന് ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ ഇടയ്‌ക്കിടെ ഉംറ ഓഫീസുകളിൽ ബിസിനസ് ലൈസൻസ് നേടിയിട്ടുണ്ടെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനും ലംഘിക്കുന്ന ഓഫീസുകൾ പിടിച്ചെടുക്കാനും റഫർ ചെയ്യാനും പരിശോധന കാമ്പെയ്‌നുകൾ നടത്താറുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഹജ്ജ്, ഉംറ കാര്യ വകുപ്പ് പ്രതിനിധീകരിക്കുന്ന എൻഡോവ്‌മെൻ്റ്, ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം, ഉംറ ഓഫീസുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സംഘടിപ്പിക്കുന്നതിനും വിശിഷ്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഉയർന്ന നിലവാരവും സുരക്ഷയും കൈവരിക്കുന്നതിനും വളരെയധികം ശ്രദ്ധ ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

സബാഹ് അൽ അഹമ്മദ് കോറിഡോറിൽ ഗതാഗത നിയന്ത്രണം

ദോഹ, ഖത്തർ: സബാഹ് അൽ അഹമ്മദ് ഇടനാഴിയിലെ അൽ റയ്യാൻ പാലസ് ഇൻ്റർചേഞ്ചിലെ ടണൽ വടക്കോട്ടുള്ള തുരങ്കം താത്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ.

സെപ്റ്റംബർ 13, 14 തീയതികളിൽ പുലർച്ചെ 2 മുതൽ രാവിലെ 7 വരെ ആണ് ഈ അടച്ചിടൽ ഇതു എച്ച്ഐഎയിൽ നിന്ന് അൽ ഗരാഫയിലേക്കുള്ള ഗതാഗതത്തെ ബാധിക്കും.

അടച്ചുപൂട്ടൽ സമയത്ത്, മാപ്പിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ റോഡ് ഉപയോക്താക്കൾ ഇതര റോഡുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.

പുതിയ ഓൺലൈൻ തട്ടിപ്പ് മുന്നറിയിപ്പ് നൽകി മന്ദ്രാലയം

ദോഹ: ഖത്തറിൽ ഭൂരിപക്ഷം ഇലക്ട്രോണിക് തട്ടിപ്പ് കോളുകളും ലോക്കൽ നമ്പറുകളിൽ നിന്നാണ് വിളിക്കുന്നതെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അത് ഇന്റർനെറ്റ് കോളുകളാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ട്രോണിക് ക്രൈംസ് വിഭാഗത്തിലെ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് വിഭാഗം ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. ഐ.ബി കാൾ എന്ന ഇൻറർനെറ്റ് വഴിയാണ് തട്ടിപ്പുകാർ ഖത്തറിൽ തന്നെയുള്ള ലോക്കൽ ഫോണിൽ നിന്നുള്ള കോളാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. സാധാരണ ഖത്തർ നമ്പർ കാണിക്കുന്നതിനാൽ തട്ടിപ്പിനിരയാകാൻ സാധ്യത കൂടുതലാണെന്നും അതീവ ജാഗ്രത വേണമെന്നും ഫസ്റ്റ് ലെഫ്റ്റനന്റ് സൗദ് ഖാലിദ് ജാസിം മുന്നറിയിപ്പ് നൽകി.

ഇൻറർനെറ്റും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്നും തട്ടിപ്പുകാർ ഇരകളെ കുടുക്കാനും അവരുടെ പണവും അക്കൗണ്ടുകളും പിടിച്ചെടുക്കാനും ലക്ഷ്യമിടുന്ന പല ലിങ്കുകളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ സാമ്പത്തിക തട്ടിപ്പിന് വിധേയനാകുകയും ഒടിപി ലഭിക്കുകയും ചെയ്‌താൽ, ഉടൻ തന്നെ തങ്ങളുടെ ബാങ്കിന്റെ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും ഇതുവഴി പണം ട്രാൻസ്ഫർ തടയാൻ ബാങ്കിന് സാധിക്കുമെന്നും ഇത്തരത്തിൽ രാജ്യത്തെ നിരവധി തട്ടിപ്പുകൾ തടയാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും നിരവധി അന്താരാഷ്ട്ര ചാനലുകളിലൂടെ കടന്നുപോകുന്നതിനാൽ പണം രാജ്യത്തിന് പുറത്തുപോയാൽ തിരിച്ചു എടുക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണെന്നും, ഇതിന് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ല​ഹ​രി​ക്ക​ട​ത്ത്‌ : ഖ​ത്ത​റി​ലെ ജ​യി​ലു​ക​ളിൽ വ​നി​ത​കൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടു അംബാസഡർ

ദോഹ : മയക്കുമരുന്നും മറ്റു ജീവൻരക്ഷാ മരുന്നുകളും ഖത്തറിലേക്ക് കൊണ്ടുവരുന്നവർക്ക് ജാഗ്രതാ നിർദേശവുമായി ഖത്തർ ഇന്ത്യൻ എംബസിയും ,ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ സംബന്ധിച്ച ഖത്തർ നിയമങ്ങളെ കുറിച്ച് ഇന്ത്യൻ സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടി ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.ഇന്ത്യയിൽ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകരും ഓൺലൈൻ വഴിയും ഖത്തറിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും അപ്പെക്സ് ബോഡി ഭാരവാഹികളും മാധ്യമപ്രവർത്തകരും നിയമവിദഗ്ധരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

ല​ഹ​രി​ക്ക​ട​ത്തു കേ​സു​ക​ളി​ൽ ഖ​ത്ത​റി​ലെ ജ​യി​ലു​ക​ളി​ലാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത് നൂ​​റി​ലേ​റെ ഇ​ന്ത്യ​ക്കാ​രാണെന്നും ഇ​വ​രി​ൽ 12ഓ​ളം പേ​ർ വ​നി​ത​ക​ളാ​ണെ​ന്ന് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ അ​റി​യി​ച്ചു. നിരോധിത മയക്കുമരുന്നിനൊപ്പം, നിയന്ത്രിത സൈക്കോ ആക്റ്റീവ്, സൈക്കോട്രോപിക് മരുന്നുകളും ഖത്തറിലേക്ക് കൊണ്ടുവരുന്നവർ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഇന്ത്യൻ അംബാസഡർ വിപുൽ വിശദീകരിച്ചു.

മയക്കുമരുന്നോ മറ്റെന്തെങ്കിലും നിരോധിത മരുന്നുകളോ യാത്രയിൽ കൈവശം സൂക്ഷിച്ചതിന് ഖത്തറിൽ ജയിൽ ശിക്ഷ നേരിടേണ്ടി വന്ന കേസുകൾ ഐഷ് സിംഗാൾ വിശദീകരിച്ചു.ചില കേസുകളിൽ, ഖത്തറിലേക്ക് വരുമ്പോൾ ഏജന്റുമാർ കൈമാറിയ പാക്കറ്റുകളാണ് ജയിൽ ശിക്ഷയ്ക്ക് കാരണമായതെന്നും ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടവർ നിരപരാധികളാണോ അറിഞ്ഞുകൊണ്ട് കരിയർമാരായതാണോ എന്ന് കണ്ടെത്തേണ്ടത് ഖത്തറിലെ നിയമസംവിധാനമാണെന്നും ഇക്കാര്യത്തിൽ എംബസിക്കോ മറ്റുള്ളവർക്കോ ഒരു സഹായവും ചെയ്യാൻ കഴിയില്ലെന്നും അംബാസഡർ വിപുൽ വിശദീകരിച്ചു.ഐ. സി.ബി.എഫിന്റെയും ഇന്ത്യൻ എംബസിയുടെയും നേതൃത്വത്തിൽ നിയമസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ പ്രതികളാക്കപ്പെട്ടവർക്ക് നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു .

നാട്ടിൽ നിന്നും മരുന്നുകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും നിരോധിത മരുന്നുകൾ ഏതൊക്കെയാണെന്ന വിവരങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും ഇന്ത്യൻ അംബാസിഡർ വിശദീകരിച്ചു.

അതേസമയം,ഖത്തറിൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്നവർക്ക് നിയമസഹായം ലഭ്യമാക്കുകയെന്നത് ശ്രമകരമാണെന്നും വലിയ തുക മുടക്കി ഇത്തരം കേസുകൾ നടത്തിയാലും ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ലീഗൽ കൺസൾട്ടന്റായി ജോലി ചെയ്യുന്ന അഡ്വ.സക്കരിയ വ്യക്തമാക്കി.

ടില്ലേഴ്സൺ, ഉമ്മു ഗുവൈലിന; പുതിയ എൽ.എൻ.ജി കപ്പലുകൾ സ്വന്തമാക്കി ഖത്തർ

ദോ​ഹ: ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി​ക്കു​ള്ള റെ​ക്സ് ടി​ല്ലേ​ഴ്സ​ൺ, ഉ​മ്മു ഗു​വൈ​ലി​ന എ​ന്നീ പേ​രു​ള്ള രണ്ട് എ​ൽ.​എ​ൻ.​ജി വാ​ഹ​ക ക​പ്പ​ലു​കളുടെ ഉ​ദ്ഘാ​ട​നം ചൈ​ന​യി​​ലെ ഷാ​ങ്ഹാ​യി​ൽ നി​ർ​വ​ഹി​ച്ചു.

ചൈ​നീ​സ് ക​പ്പ​ൽ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഹു​ഡോ​ങ് ഴോ​ങ്ഹു​വ​യു​മാ​യു​ള്ള 12 ക​പ്പ​ലു​ക​ളു​ടെ നി​ർ​മാ​ണ ക​രാ​റി​ൽ​നി​ന്നു​ള്ള ആ​ദ്യ ര​ണ്ട് ക​പ്പ​ലു​ക​ളാ​ണ് ഇപ്പോൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മു​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും എ​ക്സോ​ൺ മൊ​ബി​ൽ മു​ൻ ചെ​യ​ർ​മാ​നു​മാ​യ റെ​ക്സ് വെ​യ്ൻ ടി​ല്ലേ​ഴ്സ​ണി​ന്റെ പേ​രി​ലാ​ണ് ചൈ​ന​യി​ൽ​നി​ന്നു​ള്ള ആ​ദ്യ എ​ൽ.​എ​ൻ.​ജി ക​പ്പ​ൽ ഇറങ്ങുന്നത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ ഊ​ർ​ജ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ത​ങ്ങ​ളു​ടെ പു​തി​യ ​എ​ൽ.​എ​ൻ.​ജി ക​പ്പ​ലി​ന് ഖ​ത്ത​ർ എ​ന​ർ​ജി ടി​ല്ലേ​ഴ്സ​ണി​ന്റെ പേ​ര് ന​ൽ​കു​ന്ന​ത്.

ഖ​ത്ത​റി​ലെ പ്ര​ധാ​ന സ്ഥ​ല​മാ​യ ഉ​മ്മു ഗു​വൈ​ലി​ന​യു​ടെ പേ​രി​ലാ​ണ് ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ . ഷാ​ങ്ഹാ​യി​ലെ ഷി​പ്‍യാ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രി​ദ അ​ൽ ക​അ​ബി​യും, ചൈ​ന ഷി​പ് ബി​ൽ​ഡി​ങ് കോ​ർ​പ​റേ​ഷ​ൻ ​ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ ജി​യ ഹൈ​യി​ങ് എ​ന്നി​വ​ർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഖ​ത്ത​റി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ടി​ല്ലേ​ഴ്സി​ന്റെ സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്ന് ​സ​അ​ദ് അ​ൽ ഷെ​രി​ദ അഭിപ്രായപ്പെട്ടു.ച​ട​ങ്ങി​ൽ ഓ​ൺ​ലൈ​ൻ വ​ഴി ടി​ല്ലേ​ഴ്സും പ​​ങ്കെ​ടു​ത്തു.ഖ​ത്ത​ർ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി വാ​ത​ക ക​യ​റ്റു​മ​തി രാ​ജ്യ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ത്യാ​ധു​നി​ക ക​ട​ൽ​യാ​ത്ര സം​വി​ധാ​ന​ങ്ങ​ളും സു​ര​ക്ഷ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മാ​ണ് 12 എ​ണ്ണ​വും നി​ർ​മാ​ണം നടക്കുന്നത് . അടുത്തിടെ ആണ് പു​തി​യ ആ​റ് ക​പ്പ​ലു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ഖ​ത്ത​ർ എ​ന​ർ​ജി ചൈ​നീ​സ് ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഇ​വ ഉ​ൾ​പ്പെ​ടെ 24 ക​പ്പ​ലു​ക​ളാ​ണ് ചൈ​ന​യി​ല്‍നി​ന്നും ഖ​ത്ത​ര്‍ വാ​ങ്ങു​ന്ന​ത്. 2028 നും 2031 ​നും ഇ​ട​യി​ലാ​ണ് ഖ​ത്ത​ര്‍ എ​ന​ര്‍ജി​ക്ക് ഇവ കൈ​മാ​റു​ക. ഇ​തോ​ടെ, എ​ൽ.​എ​ൻ.​ജി ച​ര​ക്കു നീ​ക്ക​ത്തി​നു​ള്ള ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം128 ആ​യി കുതിച്ചുയരും.