ഖത്തർ : സൗദി അറേബ്യയിലെക്കുള്ള തങ്ങളുടെ സർവീസുകൾ വിപുലീകരിച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. 2025 ജനുവരി 2 മുതൽ അബഹ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങളും NEOM ലേക്കുള്ള ഫ്ലൈറ്റുകൾ ശൈത്യകാലത്ത് ആഴ്ചയിൽ രണ്ടിൽ നിന്ന് നാലായി ഉയർത്തുകയും ചെയ്യും.
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട അഭ, ഖത്തർ എയർവേയ്‌സിൻ്റെ സൗദി അറേബ്യയിലെ 11-ാമത്തെ പുതിയ അനുഭവമാണ്. നിയോമും സൗദിയുടെ പ്രകൃതി സമ്പന്നത തേടുന്ന യാത്രക്കാരുടെ പ്രിയ ലൊക്കേഷൻ ആണ്.
അൽഉല, ദമ്മാം, ജിദ്ദ, മദീന, NEOM, ഖാസിം, റിയാദ്, തബൂക്ക്, തായിഫ്, യാൻബു തുടങ്ങിയ നഗരങ്ങളിലേക്ക് നിലവിലുള്ള സർവീസുകൾ ഉൾപ്പെടെ കിംഗ്ഡത്തിലേക്ക് 140-ലധികം പ്രതിവാര ഫ്ലൈറ്റുകൾ ആണ് ഖത്തർ ഐർവേസ് നടത്തുന്നത്.
ഈ ഷെഡ്യൂളും നെറ്റ്‌വർക്ക് മെച്ചപ്പെടുത്തലും യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകും. ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് വഴി 170-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങൾ ആണ് ഖത്തർ എയർവേയ്സിനുനിലവിലു ള്ളത്.