ഖത്തറിന് അഭിമാന നേട്ടം ബ്രിട്ടീഷ് സേഫ്റ്റി അവാർഡ് നേടി പ്രമുഖ കമ്പനി

624

ഖത്തർ : ദി പേൾ ഐലൻഡ്, ഗെവാൻ ഐലൻഡ്‌സ് എന്നിവയുടെ ഡെവലപ്പർമാരായ യുണൈറ്റഡ് ഡെവലപ്‌മെൻ്റ് കമ്പനി (യുഡിസി) ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൻ്റെ 2024 ലെ ഇൻ്റർനാഷണൽ സേഫ്റ്റി അവാർഡ് നേടി. ഇത് നാലാം തവണയാണ് ആരോഗ്യം, സുരക്ഷ, ജോലിസ്ഥലത്തെ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് യുഡിസിക്ക് അവാർഡ് ലഭിക്കുന്നത്.

ലോകമെമ്പാടുമുള്ള നിരവധി ഓർഗനൈസേഷനുകളെ എടുത്തു നോക്കുമ്പോൾ, മികച്ച “ഡിസ്റ്റിംഗ്ഷൻ അവാർഡും” “വിന്നർ അവാർഡും” ലഭിച്ച 269 എണ്ണത്തിൽ ഒന്നാണ് യുണൈറ്റഡ് ഡെവലപ്പ്മെന്റ് കമ്പനിയുടെ ഗെവാൻ ഐലാൻഡിനും പേൾ ഐലൻഡിനും ഇത് ലഭിച്ചത്.

യുഡിസി സുരക്ഷയിൽ മികച്ച മുന്നേറ്റം നടതുകയും പരിക്കിൻ്റെ നിരക്കിൽ 20.4 ദശലക്ഷം മണിക്കൂർ സുരക്ഷിതമായ ജോലി സമയം അവർ നേടി. 15,427 സുരക്ഷാ പരിശോധനകൾ, 160 മോക്ക് ഡ്രില്ലുകൾ, 3,155 സുരക്ഷാ ചർച്ചകൾ എന്നിവയും അവർ നടത്തി.

ജോലിസ്ഥലത്ത് സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള വേൾഡ് ഡേ പോലെയുള്ള ആഗോള സുരക്ഷാ പരിപാടികളിൽ കമ്പനി പങ്കെടുക്കുകയും ഈ പ്രവർത്തനങ്ങളിൽ അതിൻ്റെ കരാറുകാരെയും സേവന ദാതാക്കളെയും ഉൾപ്പെടുത്തുകയും ചെയ്തു.

യുഡിസി ചട്ടങ്ങൾ പാലിക്കുന്നതിലുപരിയായി അവർ വിശദമായ സുരക്ഷാ റിപ്പോർട്ടുകൾ നിർമ്മിക്കുകയും അവരുടെ സുരക്ഷാ പദ്ധതികൾ അവലോകനം ചെയ്യുകയും പതിവായി സുരക്ഷാ പരിശീലനങ്ങളും പ്രചാരണങ്ങളും നടത്തുകയും ചെയ്തു. ആരോഗ്യ-സുരക്ഷാ മാനേജ്മെൻ്റിന് ISO 45001:2018 മാനദണ്ഡങ്ങളും അവർ പിന്തുടരുന്നു.

ഉയർന്ന ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും നിലനിർത്തുന്നതിലും സ്വന്തം ജീവനക്കാരെ സംരക്ഷിക്കുന്നതിലും സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലും UDC യുടെ നേട്ടം അവരുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വമ്പിച്ച മുതൽക്കൂട്ടാകും.