വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ ലോകത്തിലെ പത്ത് മികച്ച രാജ്യങ്ങളിലൊന്നായി ഖത്തർ

220

ഖത്തർ : യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ടിൻ്റെ ഏറ്റവും പുതിയ “ലോകത്തിലെ ഏറ്റവും മികച്ച വിദേശ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങൾ” റാങ്കിംഗിൽ ഖത്തർ വലിയ മുന്നേറ്റം നടത്തി.ഇപ്പോൾ ഒമ്പതാം സ്ഥാനത്തും മൊത്തത്തിൽ ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു സ്ഥാനം ഉയർന്നിട്ടുണ്ട്.

യുഎസ് ന്യൂസ് & വേൾഡ് റിപ്പോർട്ടിൽ നിന്നുള്ള എലിയറ്റ് ഡേവിസ് പറയുന്നത് പ്രകാരം, ഖത്തറിൻ്റെ ശക്തമായ പ്രകടനം അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും മികച്ച രീതിയിൽ റാങ്ക് ചെയ്യാൻ സഹായിക്കുകയും ചെയ്തു. ഭാവിയിലെ വളർച്ചാ സാധ്യതകൾ വിലയിരുത്തുന്ന റാങ്കിംഗിൽ മൂന്നാം സ്ഥാനം സ്ഥാനം ഉൾപ്പെടെ, പത്തെണ്ണത്തിലെ ആറ് വിഭാഗങ്ങളിലും ആദ്യ 30 റാങ്കിന്റെ ഉള്ളിലാണ് ഖത്തർ.

എന്നിരുന്നാലും, ഖത്തറിന് ഇപ്പോഴും ചില താഴ്ന്ന റാങ്കിംഗുകൾ ഉണ്ട്. ഒരു ബിസിനസ്സ് ആരംഭിക്കുന്നതിൽ 58ആം സ്ഥാനം, സംരംഭകത്വത്തിൽ 23ആം സ്ഥാനം, ബിസിനസ് അവസരങ്ങളിൽ 34ആം സ്ഥാനം എന്നിവയാണത്. പോസിറ്റീവായി നോക്കിയാൽ, “ഓപ്പൺ ഫോർ ബിസിനസ്” റാങ്കിംഗിൽ ഖത്തർ 37 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വലിയ പുരോഗതി നിലനിർത്തി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാംസ്‌കാരിക സ്വാധീനത്തിൽ ഖത്തർ 18ആം സ്ഥാനത്താണ്, മൂന്ന് സ്ഥാനങ്ങൾ ഉയർന്നു. ടൂറിസത്തിൻ്റെ കാര്യത്തിൽ ഖത്തർ മുപ്പത്തിയാറാം സ്ഥാനത്താണ്, മികച്ച രീതിയിൽ തന്നെ തുടരുന്നു. മൊത്തത്തിൽ, “ഓപ്പൺ ഫോർ ബിസിനസ്” വിഭാഗത്തിൽ ഖത്തർ മെച്ചപ്പെടുകയും “പവർ” റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വലിയ പുരോഗതി നിലനിർത്തി.

2024 ലെ റാങ്കിംഗിൽ, സ്വിറ്റ്സർലൻഡ് ഇപ്പോഴും ഒന്നാം സ്ഥാനതും ജപ്പാനും അമേരിക്കയും തൊട്ടുപിന്നിൽ നിൽക്കുന്നു.