വീണ്ടും യാത്രക്കാരെ വെട്ടിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്

81

ദോഹ: കണ്ണൂരിൽ നിന്നും ദോഹയിലേക്കുള്ള യാത്രക്കാരെ വീണ്ടും വെട്ടിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച രാത്രി 7.15ന് കണ്ണൂരിൽ നിന്നും ​ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്നു ഐ.എക്സ് 773 വിമാനമാണ് ഒരു രാത്രി മുഴുവൻ യാത്രക്കാരെ വിമാനത്താവളത്തിലാക്കി യാത്ര മുടക്കിയത്. സാ​ങ്കേതിക തകരാർ കാരണം പുറപ്പെടാൻ വൈകുമെന്നാണ് അറിയിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം ഷെഡ്യൂൾ പ്രകാരം പുറപ്പെടാനായി യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയ ശേഷം ഒരു മണിക്കൂറോളം പിന്നിട്ടിട്ടും വിമാനം പുറപ്പെടാതായതോടെയാണ് സാ​ങ്കേതിക തകരാർ യാത്രക്കാരെ അറിയിക്കുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ യാത്രാ സൗകര്യമൊരുക്കാമെന്ന എയർ ഇന്ത്യ അറിയിച്ചതിനെ തുടർന്നായിരന്നു യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്.

എന്നാൽ, പറഞ്ഞത് പ്രകാരം രാത്രി 12.30നും വിമാനം പുറപ്പെടില്ലെന്നുറപ്പായതോടെ യാത്രക്കാർ ബഹളം വെക്കുകയും ചിലർ ടിക്കറ്റ് മാറ്റി വാങ്ങി കോഴിക്കോട് വഴി യാത്ര ചെയ്യാനും തീരുമാനിച്ചു. ചൊവ്വാഴ്ച രാത്രിയിൽ യാത്ര അനിശ്ചിതമായി വൈകിയതോടെ വിമാനത്താവളത്തിൽ യാത്രക്കാർ ബഹളം വെച്ചത് നാടകീയ രംഗങ്ങളും സൃഷ്ടിച്ചു. പൊലീസ് കൂടി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.വിസ കാലാവധി അവസാനിക്കുന്നവരും, ബുധനാഴ്ച തന്നെ ജോലിയിൽ പ്രവേശിക്കേണ്ടവരും ഉൾപ്പെടെ പ്രവാസികളെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥ വീണ്ടും പെരുവഴിയിലാക്കിയത് രാത്രി ഒരു മണിയോടെ യാത്രക്കാരിൽ ഒരു വിഭാഗത്തെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു.

ഒടുവിലെ അറിയിപ്പ് പ്രകാരം ബുധനാഴ്ച രാവിലെ 6.05ന് പുറപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ