സർക്കാർ ജീവനക്കാർക്ക് ഫ്ളക്‌സ്ബിൾ, വിദൂര ജോലി സമ്പ്രദായം അനുവദിച്ചു ഖത്തർ

72

ഖത്തർ : 2024 സെപ്‌റ്റംബർ 9 മുതൽ സർക്കാർ ഏജൻസികളിലെ ഫ്ലെക്‌സിബിൾ വർക്ക്, റിമോട്ട് വർക്ക് സംവിധാനത്തിന് ഖത്തറിലെ മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയതായി സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ അറിയിച്ചു.

ഈ തീരുമാനം ജീവനക്കാർക്ക് മെച്ചപ്പെട്ട വർക്ക് ലൈഫ് ബാലൻസ് നൽകുകയും കൂടാതെ ജോലി ചെയ്യുന്ന അമ്മമാർ, വികലാംഗർ എന്നിവരെ പോലുള്ള ഏറ്റവും ദുർബലരായ ഗ്രൂപ്പുകളെ ശാക്തീകരിക്കാനും നിയമം സഹായിക്കും.

ഔദ്യോഗിക മണിക്കൂറുകളുടെ എണ്ണം പാലിക്കുകയും സർക്കാർ ഏജൻസിയിലെ ജോലി ആവശ്യകതകളെ ഇത് ബാധിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ പുതിയ ഫ്ലെക്സിബിൾ ടൈമിംഗ് അനുസരിച്ച് ജോലി ചെയ്യാൻ നിയമം ജീവനക്കാരെ അനുവദിക്കുന്നു.

“ഫ്‌ലെക്‌സിബിൾ വർക്ക് ആൻഡ് റിമോട്ട് വർക്ക്” സിസ്റ്റത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ ഇവയാണ്,

ദിവസവും പ്രവൃത്തി സമയം 7 മണിക്കൂർ, രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ. ജീവനക്കാരൻ ഔദ്യോഗിക പ്രവൃത്തി സമയം പൂർത്തിയാക്കുകയാണെങ്കിൽ, ജോലി ആവശ്യകതകളെ ബാധിക്കാതെ 6:30 മുതൽ ജോലി ആരംഭിക്കാനും, 8:30 വരെ ജോലിയിൽ വൈകിയെത്താനും കഴിയും

ശാരീരിക വെല്ലുവിളി, മെഡിക്കൽ കാരണങ്ങൾ, അല്ലെങ്കിൽ നഴ്സിങ്ങിന് വേണ്ടിയുള്ള രണ്ട് മണിക്കൂർ (ജോലി ചെയ്യുന്ന അമ്മമാർക്ക്) എന്നിവ കൊണ്ട് ജോലി സമയം കുറയ്ക്കാൻ ഒരു ജീവനക്കാരന് ഇതു അനുവദിക്കും.

ജീവനക്കാരൻ ഔദ്യോഗിക പ്രവൃത്തി സമയം പൂർത്തിയാക്കിയാൽ, അവർ നൽകേണ്ട സമയത്തിന് ആനുപാതികമായി ജോലിയിൽ വൈകി ഹാജരാകാൻ മുകളിൽ പറഞ്ഞിരിക്കുന്ന ജീവനക്കാർക്കും കഴിയും.

അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിൻ്റെ ഡയറക്ടറുടെ നിർദ്ദേശപ്രകാരം സർക്കാർ ഏജൻസിയുടെ തലവന്, ഓരോ സർക്കാർ ഏജൻസിയിലെയും അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 30% കുറയാത്ത രീതിയിൽ, മറ്റു ജീവനക്കാരെ വിദൂരമായി ജോലി ചെയ്യുന്നത് അനുവദിക്കാൻ അധികാരം ഉണ്ട്.

12 വയസ്സിൽ കവിയാത്ത കുട്ടികളുള്ള ഖത്തരി അമ്മമാർക്ക് വർഷം തോറും ഒരു മാസത്തേക്ക് റിമോട്ട് ജോലി ചെയ്യൽ അനുവദിക്കും.

പ്രസ്തുത ഇളവുകളിൽ നിന്ന്, ഒരു ഷിഫ്റ്റ്-സിസ്റ്റം ക്രമീകരണത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും, ജോലി സാഹചര്യങ്ങളും ആവശ്യകതകളും റിമോട്ട് സിസ്റ്റത്തിന് യോജിക്കാത്ത മറ്റ് കക്ഷികളെയും ഒഴിവാക്കിയതായും സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ അറിയിച്ചു .