ഒ​ളി​മ്പി​ക് സു​ര​ക്ഷ : ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രി പാരിസിൽ

64

ദോ​ഹ: പാരിസിലെ ഒ​ളി​മ്പി​ക്സ് ന​ഗ​രി​യി​ൽ സു​ര​ക്ഷ ദൗ​ത്യ​ത്തി​ലേ​ർ​പ്പെ​ടു​ന്ന ഖ​ത്ത​റി​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗ​മാ​യ ‘ല​ഖ്വി​യ’​യു​ടെ സേ​വ​ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‍വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി വി​ല​യി​രു​ത്തി . പാ​രി​സി​ലെ ഒ​ളി​മ്പി​ക് വേ​ദി​യി​ലാ​യി​രു​ന്നു മു​തി​ർ​ന്ന ല​ഖ്‍വി​യ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ചർച്ച ന​ട​ത്തി​യ​ത്. ഒ​ളി​മ്പി​ക്സ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള ദൗ​ത്യ​ങ്ങ​ളും, സേ​വ​ന​ങ്ങ​ളും ഓ​പ​റേ​ഷ​നും ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി​ക്കു വി​ശ​ദീ​ക​രി​ച്ചു കൊടുത്തു.

ഒ​ളി​മ്പി​ക്സി​ന് കൊ​ടി​യേ​റു​ന്ന​തി​ന് ര​ണ്ടാ​ഴ്ച മു​മ്പു​ത​ന്നെ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു​ടെ ഖത്തർ സം​ഘം പാ​രി​സി​ലെ​ത്തി​യി​രു​ന്നു. ഫ്രാ​ൻ​സി​ന്റെ വി​വി​ധ സേ​ന വി​ഭാ​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ് ല​ഖ്വി​യ​യും ഒ​ളി​മ്പി​ക്സ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സേവനം ചെയ്യുന്നത്.സ്റ്റേ​ഡി​യം, വി​മാ​ന​ത്താ​വ​ളം, യാ​ത്രാ മാ​ർ​ഗ​ങ്ങ​ൾ, കാ​ണി​ക​ളു​ടെ മേ​ഖ​ല​ക​ൾ, വി.​ഐ.​പി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ സു​ര​ക്ഷ ദൗ​ത്യ​ങ്ങ​ളി​ൽ ഖ​ത്ത​റിന്റെ സേവനം ഉണ്ട് .

സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ്ര​ഞ്ച് സാ​യു​ധ​സേ​ന വി​ഭാ​ഗ​മാ​യ നാ​ഷ​ന​ൽ ജെ​ൻ​ഡ​ർ​മി​യ​ർ ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ ക്രി​സ്റ്റ്യ​ൻ റോ​ഡ്രി​ഗ​സു​മായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.