“അയക്കൂറ പ്രശ്നക്കാരൻ ആണ്” നിയന്ത്രണവുമായി ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി

725

ദോ​ഹ: ഖ​ത്ത​ർ കടലിൽ ​നി​ന്നും അ​യ​ക്കൂ​റ മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​നം ആ​ഗ​സ്റ്റ് 15 വ്യാ​ഴാ​ഴ്ച മു​ത​ൽ നിലവിൽ വ​രു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി മ​​ന്ത്രാ​ല​യം. പ്ര​ജ​ന​ന കാ​ല​ത്ത് മ​ത്സ്യ​ബ​ന്ധ​നം നി​ർ​ത്തി​വെ​ക്കാ​നു​ള്ള ജി.​സി.​സി കാ​ർ​ഷി​ക സ​ഹ​ക​ര​ണ സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി അ​യ​ക്കൂ​റ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യത്.

ഖ​ത്ത​ർ സ​മു​ദ്ര​ത്തി​ലെ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന നി​രോ​ധ​നം ഒ​ക്ടോ​ബ​ർ 15 വ​രെ നീണ്ടുനിൽക്കും.നി​രോ​ധ​ന കാ​ല​യ​ള​വി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​തി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും, അ​ധി​കാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്ക് 5000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നും മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി വൃ​ത്ത​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​യ​ക്കൂ​റ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ധാ​ന മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ല​ത്ത് മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള തീ​രു​മാ​നം 2008 മു​ത​ലാ​ണ് പ്രാബല്യത്തിൽ വന്നത്. എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലു​ള്ള മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​ന​ത്തി​ന് പു​റ​മെ​യാ​ണ് ഈ രണ്ടുമാസം നീളുന്ന നോരോധനം.

നി​ല​വി​ൽ രാ​ജ്യ​ത്ത് അ​യ​ക്കൂ​റ മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്രം 180 ബോ​ട്ടു​കൾ ഉണ്ട്. ഇ​ത് ആ​കെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ 35 ശ​ത​മാ​നം വ​രു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി. വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള നി​രോ​ധ​നം നി​ല​നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ ചൂ​ണ്ട ഉ​പ​യോ​ഗി​ച്ച് മീൻ പി​ടി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം വ്യക്തമാക്കി