പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. വടകര കാര്‍ത്തികപ്പള്ളി പരേതനായ വടക്കയില്‍ അമ്മദിന്റെ മകന്‍ വടക്കയില്‍ അബ്ദുല്ല (58) ആണ് asfe expat ദുബായ് കറാമയില്‍ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കളും കെ.എം.സി.സി നേതാക്കളും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങിയ മയ്യിത്ത് ഇന്ന് നാട്ടിലെത്തിച്ചു. വൈകുന്നേരത്തോടെ കൊമ്പുകുളം ജുമാമസ്ജിദില്‍ ഖബറടക്കി.
മാതാവ്: കുഞ്ഞയിഷ. ഭാര്യ: ജമീല (തണ്ണീര്‍പന്തല്‍). മക്കള്‍: ഷാഹുല്‍ (ദുബൈ), ഷംന, മുഹമ്മദ് (വിദ്യാര്‍ഥി). മരുമകന്‍: സഹദ് കുനിങ്ങാട് (ഒമാന്‍). സഹോദരങ്ങള്‍: വടക്കയില്‍ ഹംസ, വടക്കയില്‍ സലീം, പാത്തു കുറൂളിതാഴ, ജമീല കൊമ്പുകുളം കുനി.
ചൈനയില്‍ പിടികിട്ടാത്ത ന്യൂമോണിയ’; ആശങ്കയോടെ നോക്കി ലോകം
കോവിഡ് മഹാമാരിയില്‍ നിന്നും ഇനിയും കരകയറിയിട്ടില്ല ചൈന. അതിനിടെ രാജ്യത്തിനു വലിയ ആശങ്ക സൃഷ്ടിച്ച് നിഗൂഢമായൊരു ന്യൂമോണിയ പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ കുട്ടികളിലാണ് രോഗം പടരുന്നത്. വടക്കന്‍ ചൈനയിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നവംബര്‍ 13ന് രാജ്യത്ത് ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്നതായി ചൈനീസ് ആരോഗ്യവിദഗ്ധര്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളുടേതിനു സമാനമായ രീതിയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനും ശ്രമിച്ചു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന രാജ്യത്തെ ആരോഗ്യമേഖലയെ കടുത്ത ആശങ്കയിലാക്കുന്ന സമയത്താണ് കുട്ടികളിലും തിരിച്ചറിയാനാവാത്ത തോതിലുള്ള ന്യൂമോണിയ ബാധിക്കുന്നത്. നവംബര്‍ 21നാണ് കുട്ടികളിലെ ന്യൂമോണിയ ബാധയെക്കുറിച്ചും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതിനെത്തുടര്‍ന്ന്കുട്ടികളിലെ രോഗാവസ്ഥയെയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെയും കുറിച്ചുള്ള പരിശോധനാറിപ്പോര്‍ട്ടുകളും വിവരങ്ങളും കൈമാറാനായി ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ പാതിയോടെ ചൈനയില്‍ പനിയും ബന്ധപ്പെട്ട ചില അസ്വസ്ഥതകളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.