രാജസ്ഥാനിലേക്ക് ഖത്തറിലെ നിക്ഷേപകരെ ക്ഷണിച്ച് മന്ത്രി

48

ഖത്തർ : ദോഹയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തവും സുധീർകവുമാണെന്നു രാജസ്ഥാൻ വ്യവസായ വാണിജ്യ മന്ത്രി കേണൽ രാജ്യവർദ്ധൻ റാത്തോഡ് പറഞ്ഞു. ദോഹയിൽ നടന്ന “റൈസിംഗ് രാജസ്ഥാൻ” ഇൻവെസ്റ്റ്‌മെൻ്റ് മീറ്റിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം തൻ്റെ പ്രസംഗത്തിൽ ഖത്തറിലെ പൗരന്മാരെയും താമസക്കാരെയും ഇന്ത്യൻ സ്റ്റേറ്റിലെ ഊർജ്ജസ്വലമായ നിക്ഷേപ അവസരങ്ങൾ അറിയാൻ സ്വാഗതം ചെയ്തു.

വെള്ളിയാഴ്ച ഷെറാട്ടൺ ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലും സർക്കാരിലെയും എംബസിയിലെയും മറ്റ് പ്രതിനിധികളും ഇന്ത്യൻ പ്രവാസികളും ഖത്തറി നിക്ഷേപകരും സന്നിഹിതരായിരുന്നു.

റൈസിംഗ് രാജസ്ഥാൻ്റെ കീഴിൽ- ലോകമെമ്പാടുമുള്ള നിക്ഷേപകരെ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം 2024 ഡിസംബർ 9 മുതൽ 11 വരെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, നിറങ്ങളുടെയും സംസ്കാരത്തിൻ്റെയും കടുവകളുടെയും യോദ്ധാക്കളുടെയും കൊട്ടാരങ്ങളുടെയും തുറമുഖങ്ങളുടെയും നാടായ രാജസ്ഥാൻ നിരവധി ബിസിനസുകളിലും അവസരങ്ങൾ ഉള്ളതായി ആദ്ദേഹം വ്യക്തമാക്കി.

“വ്യാപാരം, നിക്ഷേപം, ഊർജം, സംസ്‌കാരം, സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ വർഷം ആദ്യം ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് 7.5 ദശലക്ഷം ടൺ എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള ദീർഘകാല എൽഎൻജി പങ്കാളിത്തം പുതുക്കിയതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു.