ഖത്തർ : സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന ഖത്തരി പൗരന്മാർക്ക് തൊഴിൽ യോഗ്യതാ പദ്ധതികൾ സൃഷ്‌ടിക്കുന്നതിനു വേണ്ടി ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസുമായി (ഡിഐജിഎസ്) തൊഴിൽ മന്ത്രാലയം (എംഒഎൽ) കരാർ ഒപ്പുവച്ചു. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ശൈഖ അബ്ദുൾറഹ്മാൻ അൽ ബാദിയും ദോഹ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഇമാൻ അബ്ദുല്ല അൽ സുലൈത്തിയുമാണ് പുതിയ കരാറിൽ ഒപ്പുവെച്ചത്. 2024–2030ലെ മൂന്നാം ദേശീയ വികസന തന്ത്രവുമായി സംയോജിച്ച് പൗരന്മാരെ ഉണർത്താനും തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സഹായിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ലക്ഷ്യത്തെ നിറവേറ്റുന്നതിനാണ് ഈ കരാർ.
‘കവാദർ’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുക വഴി സ്വകാര്യ കമ്പനികളിൽ ജോലി കണ്ടെതാനും ഖത്തർ പൗരന്മാർക്കും ഖത്തരി വനിതകളുടെ കുട്ടികൾക്കുമായി പ്രത്യേക പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ കരാറിൽ ഉൾപ്പെടുന്നു.