ഖത്തർ : ഖത്തർ റെയിൽവേസ് കമ്പനിക്ക് (ഖത്തർ റെയിൽ) ലണ്ടനിൽ നടന്ന 2024 ലെ ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡിൽ ‘ഗ്ലോബൽ ഓപ്പറേറ്റർ ഓഫ് ദി ഇയർ’ എന്നതിനുള്ള വിശിഷ്ട പ്രശംസാ അവാർഡ് ലഭിച്ചു. ലൈറ്റ് റെയിൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലോകമെമ്പാടുമുള്ള 110 ലധികം കമ്പനികളിൽ നിന്നുള്ള 500 ഓളം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ ഖത്തർ റെയിൽ മാനേജ്‌മെൻ്റിന് അവാർഡ് നേടിയത്,16 അവാർഡ് വിഭാഗങ്ങളിൽ, ‘ഗ്ലോബൽ ഓപ്പറേറ്റർ ഓഫ് ദ ഇയർ’ അവാർഡിനുള്ള മൂന്ന് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ഖത്തർ റെയിൽ കമ്പനി. ശക്തമായ പ്രവർത്തന പ്രകടനത്തിനും മികച്ച ഉപഭോക്തൃ സേവനത്തിനും സുരക്ഷാ റെക്കോർഡിനും പേരുകേട്ട ഖത്തർ റെയിലിൻ്റെ നേട്ടങ്ങളുടെ പരമ്പരയെ തുടർന്നാണ് ഈ അംഗീകാരം ലഭിച്ചത്. 2022 ലോകകപ്പും 2023ലെ ഏഷ്യൻ കപ്പും ഉൾപ്പെടെ ഖത്തറിലെ പ്രധാന പരിപാടികളെ പിന്തുണയ്ക്കുന്നതിൽ കമ്പനിയുടെ പങ്ക് വലുതായിരുന്നു.താമസക്കാർക്കും സന്ദർശകർക്കും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആധുനിക ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് അവാർഡ് കിട്ടാൻ കാരണം ആയത്.