ഖത്തർ : ഖത്തർ എനർജിയുടെ തവ്തീൻ പ്രാദേശികവൽക്കരണ പരിപാടിയുടെ ഭാഗമായി ഖത്തർ സാൾട്ട് പ്രോഡക്റ്റ്സ് കമ്പനി അഥവാ ക്യുസാൾട്ട് രൂപീകരിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഖത്തർ എനർജി ഒപ്പുവച്ചു. ഇതിൽ മെസായിദ് പെട്രോകെമിക്കൽ ഹോൾഡിംഗ് കമ്പനി (എംപിഎച്ച്‌സി), ഖത്തർ ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് കമ്പനി (ക്യുഐഎംസി) തുർക്കിയിലെ അറ്റ്‌ലസ് യാത്തിരിം പ്ലാൻലാമ എന്നിവരും അംഗമാണ്.
ഖത്തറിലെ ഉം അൽ ഹൂൾ പ്രദേശത്ത് ഖത്തർ പെട്രോകെമിക്കൽ കമ്പനിയും (ക്യുഎപിസിഒ) ഖത്തർ വിനൈൽ കമ്പനിയും (ക്യുവിസി) ചേർന്ന് പുതിയൊരു ഉപ്പ് ഉൽപാദന പ്ലാൻ്റ് നിർമ്മിക്കുകയും ചെയ്യും.
ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡൻ്റും സിഇഒയുമായ സാദ് ഷെരീദ അൽ കാബിയും ഇതിൽ ഉൾപ്പെട്ട കമ്പനികളിലെ മുതിർന്ന എക്സിക്യൂട്ടീവുകളും ചേർന്ന് ദോഹയിലെ ഖത്തർ എനർജിയുടെ ആസ്ഥാനത്ത് വച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്.
പ്രാദേശിക ഉപയോഗത്തിനും കയറ്റുമതിക്കുമായി വ്യാവസായിക, ടേബിൾ സാൾട്ടുകൾ ഉൽപ്പാദിപ്പിച്ച് ഖത്തറിൻ്റെ സ്വയംപര്യാപ്തത ഉയർത്താൻ ലക്ഷ്യമിടുന്ന ഈ സംരംഭം ആരംഭിക്കുന്നതിൽ അൽ കാബി പ്രത്യാശ പ്രകടിപ്പിക്കുകയും ഈ നേട്ടത്തിൽ എല്ലാ പങ്കാളികളെയും അദ്ദേഹം അഭിനന്ദിച്ചു.
ഏകദേശം 1 ബില്യൺ റിയാൽ ചെലവ് കണക്കാക്കുന്ന പുതിയ പ്ലാൻ്റ്, ഭാവിയിൽ പെട്രോകെമിക്കൽ വ്യവസായത്തിന് വ്യാവസായിക ലവണങ്ങൾ മാത്രമല്ല, ബ്രോമിൻ, പൊട്ടാസ്യം ക്ലോറൈഡുകൾ, ഡീമിനറലൈസ്‌ഡ് വാട്ടർ എന്നിവയും ഉത്പാദിപ്പിക്കുമ്പോൾ സാമ്പത്തിക വളർച്ചയെ സഹായിക്കാനും ഇത് സഹായിക്കും.