Home Blog Page 22

“വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ ഉള്ള ഇന്ത്യക്കാരുടെ എണ്ണം” ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ദോ​ഹ: ഖ​ത്ത​റി​ൽ വിവിധ ജയിലുകളിൽ 588 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ വി​വി​ധ കേ​സു​ക​ളി​ലാ​യി ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​താ​യി കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി കീ​​ർ​​ത്തി വ​​ർ​​ധ​​ൻ സി​​ങ് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. വി​വി​ധ രാ​​ജ്യ​​ങ്ങ​​ളി​ലാ​യി 9728 ഇ​​ന്ത്യ​​ക്കാ​​രാ​ണ് ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം.​​പി​​യു​​ടെ ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ അറിയിച്ചത്.

ഗ​ൾ​ഫി​ൽ യു.​​എ.​​ഇ​​യി​ൽ​ 2308 പേ​രും സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ 2594 ഇ​​ന്ത്യ​​ൻ പൗ​​ര​​മ്മാരും ത​​ട​​വി​​ൽ ക​​ഴി​​യു​​ന്നു. നേ​​പ്പാ​​ളി​​ൽ 1282, കു​​വൈ​​ത്തി​​ൽ 386, മ​​ലേ​​ഷ്യ​​യി​​ൽ 379, ബ​​ഹ്റൈ​​നി​​ൽ 313, ചൈ​​ന​​യി​​ൽ 174, പാ​​കി​​സ്താ​​നി​​ൽ 42, അ​​ഫ്ഗാ​​നി​​സ്താ​​നി​​ൽ എ​​ട്ട് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ത​​ട​​വു​​കാ​​രു​​ടെ ആകെ കണക്കുകൾ . നി​​ല​​വി​​ൽ 31 രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ത​​ട​​വു​​കാ​​രു​​ടെ കൈ​​മാ​​റ്റം സം​​ബ​​ന്ധി​​ച്ച് ഇ​ന്ത്യ​ക്ക് കരാർ ഉള്ളതിനാൽ ഇ​​ത​​നു​​സ​​രി​​ച്ച് ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ ത​​ട​​വി​​ലു​​ള്ള ഇ​​ന്ത്യ​​ക്കാ​​രെ ഇ​​ന്ത്യ​​യി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രാ​​നാ​​വും. ഇ​​വ​​ർ ശി​​ക്ഷ​​യു​​ടെ ബാ​​ക്കി കാ​​ലാ​​വ​​ധി ഇ​​ന്ത്യ​​യി​​ൽ അ​​നു​​ഭ​​വി​​ച്ചാ​​ൽ മ​​തി​​യെ​​ന്നും മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി​​യി​​ൽ പറഞ്ഞു.

“ദേശീയ സ്വത്വവും സാമൂഹിക ഐക്യവും” പുസ്തകം പ്രകാശനം ചെയ്ത് ഔഖാഫ് മന്ത്രാലയം

ദോഹ: ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഇസ്‌ലാമിക് റിസർച്ച് ആൻഡ് സ്റ്റഡീസ് വിഭാഗം ദേശീയ സ്വത്വവും സാമൂഹിക ഐക്യവും എന്ന വിഷയത്തിൽ സമകാലിക ചിന്തകളും ഇസ്‌ലാമിക കർമ്മശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമായ ഉമ്മ പുസ്തക പരമ്പരയുടെ 204-ാം ലക്കം പുറത്തിറക്കി.

ഡോ. മുഹമ്മദ് മഹ്മൂദ് എൽ ഗമ്മൽ എഴുതിയ പുതിയ ലക്കം ആറ് വിഭാഗങ്ങളിലായി ദേശീയ സ്വത്വത്തിൻ്റെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതായി വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. പൊതുവായ മനുഷ്യബന്ധങ്ങൾ കെട്ടിപ്പടുക്കുക, വിവിധ സർക്കിളുകൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പരിഹരിക്കുക, സമകാലിക ദേശീയ സ്വത്വ തത്വങ്ങൾ ശരീഅത്ത് വിധികളുമായി എത്രത്തോളം യോജിക്കുന്നു എന്ന് പരിശോധിക്കുക.

കൂടാതെ, ഐഡൻ്റിറ്റിയും ദേശീയ പരമാധികാരവും നേരിടുന്ന വെല്ലുവിളികൾ, പ്രധാനമായും ആഗോളവൽക്കരണം, ആഗോള അവകാശങ്ങൾ, അന്താരാഷ്ട്ര സഖ്യങ്ങൾ, അവയുടെ പ്രതിഫലനങ്ങൾ, രാജ്യങ്ങളിൽ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, പ്രധാനമായും ആഗോളവൽക്കരണം എന്നിവയെ പുസ്തകം എടുത്തുകാണിക്കുന്നു.

നാഗരിക, മത, വംശീയ സ്വത്വങ്ങളുടെ പ്രാമുഖ്യം, അന്തർദേശീയ സാമൂഹിക ശക്തികളുടെ വളർച്ച, ദൂരങ്ങളെയും അതിർത്തികളെയും ബന്ധങ്ങളെയും ഇല്ലാതാക്കുന്ന ലിബറലിസത്തിൻ്റെ ആധിപത്യം എന്നിവയും ഇത് കൈകാര്യം ചെയ്യുന്നു.

ഭഷ്യസുരക്ഷ : പിടിമുറുക്കി ആരോഗ്യ മന്ത്രാലയം

ഖത്തർ : ഖത്തറിൽ ഇറക്കുമതി ചെയ്യുന്നതും ആഭ്യന്തരമായി വ്യാപാരം നടത്തുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം പ്രാദേശിക വിപണികളുടെ നിരീക്ഷണം ശക്തമാക്കി.

2024 ൻ്റെ ആദ്യ പകുതിയിൽ, ഇറക്കുമതി ചെയ്ത ഭക്ഷണത്തിൻ്റെ 60,520 ഷിപ്പ്‌മെൻ്റുകൾ അവയുടെ സുരക്ഷയും പ്രസക്തമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മന്ത്രാലയം പരിശോധിച്ചു. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇറക്കുമതി ചെയ്ത ഭക്ഷണത്തിൻ്റെ ആകെ അളവ് 1 ബില്യൺ, 168 ദശലക്ഷം, 695 ആയിരം കിലോഗ്രാം ആയിരുന്നു. അതേസമയം, 985 ആയിരം 676 കിലോഗ്രാം പാലിക്കാത്ത ഭക്ഷണം നശിപ്പിക്കപ്പെട്ടു, 211 കയറ്റുമതി വീണ്ടും തിരിച്ചയച്ചു.

155 കയറ്റുമതി, പുനർ കയറ്റുമതി സർട്ടിഫിക്കറ്റുകൾ, 104 ഭക്ഷ്യ നശീകരണ സർട്ടിഫിക്കറ്റുകൾ, 48 ഫുഡ് റീ-ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ വർഷത്തിൻ്റെ ആദ്യ പകുതിയിൽ വകുപ്പ് വിതരണം ചെയ്തു.

കയറ്റുമതി സർട്ടിഫിക്കറ്റുകളെ സംബന്ധിച്ച്, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് വർഷത്തിൻ്റെ ആദ്യ പകുതിയിൽ 155 കയറ്റുമതി, റീ-എക്‌സ്‌പോർട്ട് സർട്ടിഫിക്കറ്റുകൾ നൽകി. കൂടാതെ, ഭക്ഷ്യ ഉൽപന്നങ്ങൾ നശിപ്പിച്ചതിന് 104 സർട്ടിഫിക്കറ്റുകളും ഭക്ഷ്യവസ്തുക്കൾ വീണ്ടും പരിശോധിക്കുന്നതിന് 48 സർട്ടിഫിക്കറ്റുകളും വകുപ്പ് നൽകി. ഇക്കാലയളവിൽ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കാൻ 625 അപേക്ഷകളും ഭക്ഷ്യ ഉൽപന്നങ്ങൾ പുനഃപരിശോധിക്കാൻ 102 അപേക്ഷകളും ലഭിച്ചു. ഉൽപ്പന്നങ്ങളുടെ അന്തിമ ക്ലിയറൻസിനായി 3,119 അഭ്യർത്ഥനകൾ മന്ത്രാലയം പ്രോസസ്സ് ചെയ്യുകയും പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങൾക്കായുള്ള പ്രവർത്തന വിവരങ്ങളുടെ രജിസ്ട്രേഷനിൽ 147 അവലോകനങ്ങളും തുടർനടപടികളും നടത്തുകയും ചെയ്തു.

ഭക്ഷ്യ ഉൽപ്പാദകർക്ക് പൊതുജനാരോഗ്യ മന്ത്രാലയം നൽകുന്ന സേവനങ്ങളുടെ കാര്യത്തിൽ, ഈ വർഷം ആദ്യ പകുതിയിൽ 1,279 ഉത്പാദകർ രജിസ്റ്റർ ചെയ്തു. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് മന്ത്രാലയം 1,734 സർട്ടിഫിക്കറ്റുകൾ നൽകുകയും 766 ഫുഡ് ഹാൻഡ്‌ലർ പെർമിറ്റുകൾ നൽകുകയും ചെയ്തു.

ഖത്തറിലെ ഭക്ഷ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ, പ്രസക്തമായ നിയമങ്ങളും മാനദണ്ഡങ്ങളും സാങ്കേതിക ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം 3,221 പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷണസാധനങ്ങളിൽ നിന്ന് 7,022 സാമ്പിളുകൾ വിശകലനം ചെയ്തു. കൂടാതെ, സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമായി പ്രാദേശിക ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്നുള്ള 10,064 സാമ്പിളുകൾ പരിശോധിച്ചു.

“വാതേക്” ഇലക്ട്രോണിക് ഭക്ഷ്യ സുരക്ഷാ സംവിധാനം 21,457 ഭക്ഷ്യ വസ്തുക്കൾക്ക് അംഗീകാരം നൽകി, അവ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. കൂടാതെ, 883 ഭക്ഷ്യ സ്ഥാപനങ്ങൾ ഈ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യമേഖലയുടെ ഹോട്ട്‌ലൈൻ നമ്പറായ 16000 വഴി ലഭിച്ച 181 പൊതുജന അന്വേഷണങ്ങൾക്കും ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾക്കും മന്ത്രാലയം മറുപടി നൽകി.

ഖത്തറിലെ പ്രമുഖ ബാങ്കിൽ നിരവധി ജോലി ഒഴിവുകൾ

ഖത്തർ നാഷണൽ ബാങ്ക് 1964 ൽ സ്ഥാപിതമായ ഖത്തറിലെ ആദ്യത്തെ ദേശീയ വാണിജ്യ ബാങ്ക് ആണ് . 50 ശതമാനം ഷെയർ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റ്ററിയും ബാക്കി 50 ശതമാനം പബ്ലികിലും കിടക്കുന്ന പൊതുമേഖല ബാങ്കാണിത്.

ഖത്തർ നാഷണൽ ബാങ്ക് നിലവിൽ ഖത്തറിലെ ഏറ്റവും വലിയ ഫൈനാൻഷ്യൽ സ്ഥാപനവും മിഡിൽ ലിസ്റ്റിലെയും ആഫ്രിക്കയിലെ തന്നെ വളരെയധികം പ്രചാരത്തിലുമുള്ള ബാങ്ക് ആണ് .

ഖത്തർ നാഷണൽ ബാങ്ക് ജോലി തിരയാൻ ഇവിടെ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ താഴെയുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക.

Established in 1964, Qatar National Bank is the first national commercial bank in Qatar. It is a public sector bank, 50 percent of which is owned by the Qatar Investment Authority and the remaining 50 percent of which is owned by the public.

Qatar National Bank is currently the largest financial institution in Qatar and one of the middle-listed and most popular banks in Africa.

National Bank is accepting applications from candidates for the new vacancies.

Below is given the latest vacancies and the link of the online website to apply and information about the jobs. Click Here

32കാരനായ ഇന്ത്യക്കാരന്റെ മലദ്വാരത്തിലൂടെ കയറിയത് 65 സെ.മീ നീളമുള്ള ആരൽ

ഹനോയ്: കടുത്ത വയറുവേദനയുമായി വിയറ്റ്നാം തലസ്ഥാനമായ ഹനോയിലെ വിയറ്റ് ഡക് ആശുപത്രിയിൽ എത്തിയ ഇന്ത്യക്കാരന്‍റെ മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 65 സെന്‍റി മീറ്റർ നീളുമുള്ള ജീവനുള്ള ആരൽ (ഈൽ) മത്സ്യത്തെ.

വിയറ്റ്നാമിൽ താമസിക്കുന്ന 32കാരനായ ഇന്ത്യൻ പൗരനെയാണ് കടുത്ത വയറുവേദനയുമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത് . തുടർന്ന് എക്സറേ, അൾട്രാസൗണ്ട് സ്കാൻ പരിശോധനകളിലാണ് വയറിൽ ആരൽ മത്സ്യത്തെ കണ്ടെതുകയും ഉടൻ എൻഡോസ്‌കോപ്പി സംഘവും അനസ്‌തേഷ്യോളജിസ്റ്റുകളും ചേർന്ന് കൊളോണോസ്കോപ്പിയിലൂടെ മത്സ്യത്തെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതിനിടയിൽ യുവാവിന്‍റെ കുടലിൽനിന്നും ഒരു ചെറുനാരങ്ങയും കണ്ടെതുകയും ഒടുവിൽ വൻകുടലിൽ ദ്വാരമുണ്ടാക്കി കൊളോസ്റ്റമി നടത്തിയാണ് മത്സ്യത്തെ പുറത്തെടുത്തത്.

65 സെന്‍റിമീറ്റർ നീളവും 10 സെന്‍റിമീറ്റർ ചുറ്റളവുമുള്ള ജീവനുള്ള ആരലിനെയാണ് യുവാവ് മലദ്വാരത്തിലൂടെ അകത്തു കയറ്റിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഈൽ യുവാവിന്‍റെ മലാശയത്തിലും വൻകുടലിലും കടിക്കുകയും ചെയ്തു . ഇത്തരത്തിൽ നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും ജീവനുള്ള മീനിനെ പുറത്തെക്കുന്നത് ആദ്യമായാണെന്ന് കൊളോറെക്ടൽ സർജറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലെ നാറ്റ് ഹ്യൂ പറഞ്ഞു.

നി​ക്ഷേ​പം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​ര​സ്യം വ്യാ​ജ​മെ​ന്ന് വു​ഖൂ​ദ് കമ്പനി

ദോ​ഹ: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ വു​ഖൂ​ദ് ക​മ്പ​നി​യി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന പ​ര​സ്യ​വു​മാ​യി ബ​ന്ധ​​മി​ല്ലെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ.

പ​ര​സ്യ​ത്തി​ന് ക​മ്പ​നി​യു​മാ​യോ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യോ ബ​ന്ധ​മി​ല്ലെ​ന്ന് എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അറിയിക്കുകയും ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​മ്പ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കി. വ്യാ​ജ പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ customerservice@woqod.qa എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 4021 7777 ന​മ്പ​റി​ലോ ഉ​പ​ഭോ​ക്തൃ സേ​വ​ന ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും വു​ഖൂ​ദ് ക​മ്പ​നി അറിയിച്ചു.

റെക്കോർഡ് വിൽപ്പനയുമായി സൂ​ഖി​ലെ മ​ധു​ര​മേ​ള​ക്ക് ഇ​ന്ന് കൊ​ടി​യി​റ​ക്കം

ദോ​ഹ: ജൂ​ലൈ 23ന് ​തു​ട​ങ്ങി​യ സൂ​ഖ് വാ​ഖി​ഫ് അ​ന്താ​രാ​ഷ്ട്ര ഈ​ത്ത​പ്പ​ഴ മേ​ള ഇ​ന്നു അ​വ​സാ​നി​ക്കും ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​നി​ട​യി​ൽ മ​ധു​രം പ​ക​ർ​ന്ന സൂ​ഖ് വാ​ഖി​ഫി​ലെ 12 നാ​ളു​ക​ൾ​ക്ക് ​ഇതോടെ അവസാനമായി. ദി​വ​സ​വും വൈ​കീ​ട്ട് നാ​ല് മു​ത​ൽ രാ​ത്രി ഒ​മ്പ​തും പ​ത്തും മ​ണി​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ ദി​നേ​ന ആ​യി​ര​കണക്കിന് ആളികൾ വരികയും ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി 21 ട​ൺ വ​രെ ഈ​ത്ത​പ്പ​ഴ​ങ്ങ​ളും വി​റ്റ​ഴി​ഞ്ഞ​​തോ​ടെ ഇ​ത്ത​വ​ണ മേ​ള പു​തി​യ റെ​ക്കോ​ഡു​ക​ളും കു​റി​ച്ചു.

ആ​ദ്യ ദി​ന​ത്തി​ൽ​ത​ന്നെ വ​മ്പ​ൻ വി​ൽ​പ​ന​യോ​ടെ​യാ​ണ് മേ​ള​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​തു​വ​രെ​യാ​യി 200 ട​ണ്ണി​ൽ അ​ധി​കം വി​ൽ​പ​ന ന​ട​ന്നു​വെ​ന്നാ​ണ് ക​ണ​ക്കാ​കപെടുന്നു നൂറിലധികം പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബർഹി, നാബ്ത് സെയ്ഫ്, ലുലു, റസീസ്, മറ്റ് ഈത്തപ്പഴ ഇനങ്ങൾ എന്നിവ ന്യായമായ വിലയിൽ വിറ്റിരുന്നു .

സീ​സ​ണി​ലെ ശ്ര​ദ്ധേ​യ മേ​ള​യാ​യ സൂ​ഖ് ഫെ​സ്റ്റി​ലെ അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടുകയും സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 വ​രെ നീ​ണ്ടു​നി​ന്ന മേ​ള​യി​​ലെ​ത്തി​യ​ത്.

ക​ടു​ത്ത ചൂ​ടു​കാ​ല​മാ​യ​തി​നാ​ൽ ശീ​തീ​ക​രി​ച്ച വി​ശാ​ല​മാ​യ ടെ​ന്റി​നു​ള്ളി​ലാ​ണ് വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്.അ​വ​സാ​ന ദി​ന​മാ​യ ​ഇ​ന്ന് രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് പ്ര​വേ​ശ​നം. അ​​ൽ ഖ​​ലാ​​സ്, അ​​ൽ ഖി​​ന​​യ്‌​​സി, അ​​ൽ ഷി​​ഷി, അ​​ൽ ബ​​ർ​​ഹി, സ​​ഖാ​​യ്, ഹ​​ലാ​​വി, മ​​സാ​​ഫാ​​ത്തി, മ​​ദ്ജൂ​​ല്‍, സു​ഖാ​രി, ഖ​നീ​സി, ന​ബ്​​ത്​ സാ​യി​ഫ്, ലു​ലു, റ​സീ​സ്​ തു​​ട​​ങ്ങി​​യ വ്യ​​ത്യ​​സ്ത ഇ​​ന​​ങ്ങ​​ളാ​ണ്​ വി​ൽ​പ​ന​ക്കായി ലഭ്യമായിട്ടുള്ളത്.

വിദ്യാഭ്യാസ മേഖലയിൽ വമ്പിച്ച കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഖത്തർ

ദോഹ ∙ വിദ്യാഭ്യാസ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകാൻ താലിബ്’ ചാറ്റ് ബോട്ടിന് ഖത്തർ രൂപം നൽകി വിദ്യഭ്യാസ മന്ത്രാലയം . പഠനവും വിദ്യഭ്യാസവും സംബന്ധമായ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി ലഭിക്കാൻ ഇനി താലിബുമായി സംവദിക്കാം ‘ അറബിയിലും ഇംഗ്ലിഷിലുമായി ഉത്തരം ലഭിക്കുന്ന ഈ പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ആരംഭിച്ചിരിക്കുന്നത് .

മന്ത്രാലയത്തിന്റെ ‘edu.gov.qa എന്ന വെബ്സൈറ്റിൽ പ്രവേശിക്കുന്നതോടെ ചാറ്റ്ബോട്ട് സന്ദർശകരെ സ്വാഗതം ചെയ്യുകായും സ്കോളർഷിപ്പ് പ്രോഗ്രാം, അകാദമിക് സർടിഫിക്കറ്റ് ,സ്വകാര്യ സ്കൂളുകളിലെ വിദ്യഭ്യാസ വൗച്ചറുകൾ സംബന്ധിച്ചുള്ള തുടങ്ങി ഏതു സംശയങ്ങൾക്കും ഇവിടെ ഉത്തരം ലഭിക്കും. ഒറ്റക്ലിക്കിൽ സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയും ,ചാറ്റ് ബോട്ടിലൂടെ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭ്യമാക്കിയിട്ടില്ലെങ്കിൽ ചോദ്യം മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറും .

ഖത്തർ ദേശീയ വിഷൻ 2030ന് അനുസൃതമായി വിദ്യാഭ്യാസ മന്ത്രാലയം മികച്ച നിലവാരം കൈവരിക്കുന്നതിനായി വിദ്യാഭ്യാസ രംഗത്തെ സാ​​ങ്കേതികവൽകരണ പദ്ധതികളുടെ തുടർച്ചയായാണ് ചാറ്റ് ബോട്ട് സേവനം എന്നും ,വിദ്യാഭ്യാസ മേഖലയുടെ ഭാവി വിഭാവനം ചെയ്യുന്നതിലും പുരോഗതിയുടെ പുതിയ തലങ്ങൾ വിശാലമാക്കുന്നതിലും ഇത്തരം നവീകരണങ്ങൾ വലിയ പങ്ക് വഹിക്കുന്നതായും മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഇബ്‌റാഹിം സാലിഹ് അൽ നുഐമി പറഞ്ഞു.

ഖത്തറിലെ പൊതുഇടങ്ങൾ കൂടുതൽ മനോഹരമാക്കുന്നു കലാകാരന്മാരെ ക്ഷണിച്ച് ഖത്തർ മ്യൂസിയംസ്

ഖത്തർ:ഖത്തറിലെ പൊതുസ്ഥലങ്ങളെ കൂടുതൽ ആകർഷകമാക്കാൻ വരും വർഷങ്ങളിൽ ഖത്തറിന്റെ പല ഭാഗങ്ങളിലായി കൂടുതൽ കലാസൃഷ്‌ടികൾ കൊണ്ടുവരാൻ ഖത്തർ മ്യൂസിയംസ്. ഇപ്പോൾ തന്നെ ഇൻസ്റ്റലേഷൻസും പ്രതിമകളും മറ്റുമായി നൂറിലധികം കലാസൃഷ്‌ടികൾ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുണ്ട് ഇതിനു പുറമെയാണ് പുതിയത് വരുന്നത്.

അൽ വക്ര, അൽ റുവൈസ്, അൽ സുബാറാ, ദുഖാൻ എന്നിങ്ങനെ ഖത്തറിന്റെ എല്ലാ ഭാഗങ്ങളിലും കലാസൃഷ്‌ടികൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് ഖത്തർ മ്യൂസിയംസ് അവരുടെ ആന്വൽ ഇന്റർവെൻഷൻ സംരംഭത്തിലൂടെ പദ്ധതിയിടുന്നത്. ഒരു നിശ്ചിത സ്ഥലത്തോ അല്ലെങ്കിൽ ഒരു പ്രത്യേക കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടോ ആണ് കലാസൃഷ്‌ടികൾ ഇൻസ്റ്റാൾ ചെയ്യുക . ഒരു കമ്യൂണിറ്റിയിലെ ആളുകളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ സ്വത്വബോധം നിലനിർത്തുന്ന അന്തരീക്ഷം സൃഷ്‌ടിക്കാനുമാണ് ആന്വൽ ഇന്റർവെൻഷൻ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഖത്തർ മ്യൂസിയംസ് അറിയിയിക്കുന്നു.

ഇതിനു വേണ്ടി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള മിഡ്-കരിയർ കലാകാരന്മാരെ ഖത്തർ മ്യൂസിയംസ് ക്ഷണിച്ചു . അപേക്ഷകൾ അയക്കേണ്ട തീയതി കഴിഞ്ഞ ദിവസം അവസാനിച്ചിട്ടുണ്ട്. ഈ സംരംഭത്തിൽ മുൻപ് വന്ന കലാസൃഷ്‌ടികളിൽ ലുസൈലിൽ സ്ഥിതി ചെയ്യുന്ന മാർക്ക് ബ്രൂണോ, മൈക്കൽ പെറോൺ എന്നിവരുടെ ‘ഷെൽട്ടേഴ്‌സ്’, ദോഹയിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് കളിക്കുന്ന യുവത്വത്തെ കാണിക്കുന്ന ബാച്ചിർ മുഹമ്മദിൻ്റെ ‘ദാർ അൽ തായോർ’ ഉൾപ്പെടുന്നു.

അതിനിടയിൽ ഖത്തർ മ്യൂസിയംസ് അവരുടെ ടെമ്പററി പബ്ലിക്ക് ആർട്ട് ഇനിഷ്യറ്റിവിനു കീഴിൽ സ്വന്തം സർഗ്ഗാത്മകത പ്രദർശിപ്പിക്കുന്ന രീതിയിലുള്ള താൽക്കാലിക പൊതു കലാസൃഷ്‌ടി നിർദ്ദേശിക്കാൻ ഖത്തറിലെ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും ക്ഷണിക്കുന്നു . തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർക്ക് അവരുടെ കലാസൃഷ്‌ടികൾ 30000 ഖത്തർ റിയാലെന്ന പരമാവധി ബഡ്‌ജറ്റിൽ സൃഷ്‌ടിച്ച് കമ്മീഷൻ ചെയ്യാൻ കഴിയും.

ചുവർചിത്രങ്ങളിലൂടെയും സ്ട്രീറ്റ് ആർട്ടിലൂടെയും ദോഹയുടെ ചുവരുകൾക്ക് ഊർജ്ജവും അർത്ഥവും നൽകുന്നതിനു വേണ്ടി കലാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഖത്തർ മ്യൂസിയംസിന്റെ JEDARIART പ്രോഗ്രാമിനായുള്ള അപേക്ഷകളും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

ഖത്തർ എയർവേയ്‌സിൽ ജോലി സ്വപ്നമാണോ ? എങ്കിൽ ഇപ്പോൾ അപേക്ഷിക്കാം

അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് റേറ്റിംഗ് ഓർഗനൈസേഷനായ സ്‌കൈട്രാക്‌സ് നിയന്ത്രിക്കുന്ന 2024 വേൾഡ് എയർലൈൻ അവാർഡിൽ ഒന്നിലധികം അവാർഡുകൾ നേടിയ എയർലൈൻ, ഖത്തർ എയർവേയ്‌സ് അഭൂതപൂർവമായ എട്ടാം തവണയും ‘ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ’ നേടി.വ്യവസായ നവീകരണത്തിലും ഡിജിറ്റൽ ദത്തെടുക്കലിലും നേതാക്കളായ ഖത്തർ എയർവേയ്‌സിനെ അടുത്തിടെ വേൾഡ് ട്രാവൽ ടെക് അവാർഡുകൾ ‘ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ വെബ്‌സൈറ്റ്’ ആയി തിരഞ്ഞെടുത്തു

എല്ലാ ഒഴിവുകളും ഒരുമിച്ച് കാണുവാനായി Qatar Airways ഗ്രൂപ്പ് ഔദ്യോഗിക പോർട്ടലിൽ നോക്കാം കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക CLICK HERE

അംഗീകൃത പരിസ്ഥിതി മാനേജ്മെൻ്റ് സിസ്റ്റം തത്വങ്ങളെ (ISO 14001 പോലുള്ളവ) അടിസ്ഥാനമാക്കി, IATA യുടെ പരിസ്ഥിതി വിലയിരുത്തൽ (IEnvA) പ്രോഗ്രാമിൻ്റെ ഉയർന്ന തലത്തിലേക്ക് സാക്ഷ്യപ്പെടുത്തിയ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ എയർലൈനാണ് ഖത്തർ എയർവേയ്‌സ്. 2016 മാർച്ചിൽ ബക്കിംഗ്‌ഹാം കൊട്ടാരം പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഖത്തർ എയർവേയ്‌സ്,

Qatar Airways: With more than 100 job vacancies, Qatar Airways can apply now Qatar Airways is the Qatari government-owned airline that operates more than 150 aircraft and flies to more than 140 cities worldwide. Doha is the capital of Qatar Airways and the flight hub. Apart from Arabia, Qatar Airways flies to cities in Africa, Europe, Oceania, Asia and the Americas. More than 31,000 employees work for Qatar Airways, including nearly 19,000 employees of Qatar Airways alone. Qatar Airways, a member of the Oneworld Alliance since October 2013, has its hub at Hamad Airport.

എല്ലാ ഒഴിവുകളും ഒരുമിച്ച് കാണുവാനായി Qatar Airways ഗ്രൂപ്പ് ഔദ്യോഗിക പോർട്ടലിൽ നോക്കാം കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക CLICK HERE

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp