ദോഹ: ജൂലൈ 23ന് തുടങ്ങിയ സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ മേള ഇന്നു അവസാനിക്കും ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ മധുരം പകർന്ന സൂഖ് വാഖിഫിലെ 12 നാളുകൾക്ക് ഇതോടെ അവസാനമായി. ദിവസവും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പതും പത്തും മണിവരെ നീണ്ടുനിൽക്കുന്ന മേളയിൽ ദിനേന ആയിരകണക്കിന് ആളികൾ വരികയും ഓരോ ദിവസവും ശരാശരി 21 ടൺ വരെ ഈത്തപ്പഴങ്ങളും വിറ്റഴിഞ്ഞതോടെ ഇത്തവണ മേള പുതിയ റെക്കോഡുകളും കുറിച്ചു.
ആദ്യ ദിനത്തിൽതന്നെ വമ്പൻ വിൽപനയോടെയാണ് മേളക്ക് തുടക്കമായത്. ഇതുവരെയായി 200 ടണ്ണിൽ അധികം വിൽപന നടന്നുവെന്നാണ് കണക്കാകപെടുന്നു നൂറിലധികം പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഖലാസ്, ഷിഷി, സുക്കാരി, ഖനിസി, ബർഹി, നാബ്ത് സെയ്ഫ്, ലുലു, റസീസ്, മറ്റ് ഈത്തപ്പഴ ഇനങ്ങൾ എന്നിവ ന്യായമായ വിലയിൽ വിറ്റിരുന്നു .
സീസണിലെ ശ്രദ്ധേയ മേളയായ സൂഖ് ഫെസ്റ്റിലെ അവസാന വെള്ളിയാഴ്ച എന്ന നിലയിൽ കഴിഞ്ഞദിവസം അഭൂതപൂർവമായ തിരക്കും അനുഭവപ്പെടുകയും സ്വദേശികളും താമസക്കാരും ഉൾപ്പെടെ നിരവധി പേരാണ് വെള്ളിയാഴ്ച രാത്രി 10 വരെ നീണ്ടുനിന്ന മേളയിലെത്തിയത്.
കടുത്ത ചൂടുകാലമായതിനാൽ ശീതീകരിച്ച വിശാലമായ ടെന്റിനുള്ളിലാണ് വിൽപന നടക്കുന്നത്.അവസാന ദിനമായ ഇന്ന് രാത്രി ഒമ്പതു വരെയാണ് പ്രവേശനം. അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, സഖായ്, ഹലാവി, മസാഫാത്തി, മദ്ജൂല്, സുഖാരി, ഖനീസി, നബ്ത് സായിഫ്, ലുലു, റസീസ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളാണ് വിൽപനക്കായി ലഭ്യമായിട്ടുള്ളത്.