ദോഹ ∙ വിദ്യാഭ്യാസ സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകാൻ താലിബ്’ ചാറ്റ് ബോട്ടിന് ഖത്തർ രൂപം നൽകി വിദ്യഭ്യാസ മന്ത്രാലയം . പഠനവും വിദ്യഭ്യാസവും സംബന്ധമായ വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി ലഭിക്കാൻ ഇനി താലിബുമായി സംവദിക്കാം ‘ അറബിയിലും ഇംഗ്ലിഷിലുമായി ഉത്തരം ലഭിക്കുന്ന ഈ പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ആരംഭിച്ചിരിക്കുന്നത് .
മന്ത്രാലയത്തിന്റെ ‘edu.gov.qa’ എന്ന വെബ്സൈറ്റിൽ പ്രവേശിക്കുന്നതോടെ ചാറ്റ്ബോട്ട് സന്ദർശകരെ സ്വാഗതം ചെയ്യുകായും സ്കോളർഷിപ്പ് പ്രോഗ്രാം, അകാദമിക് സർടിഫിക്കറ്റ് ,സ്വകാര്യ സ്കൂളുകളിലെ വിദ്യഭ്യാസ വൗച്ചറുകൾ സംബന്ധിച്ചുള്ള തുടങ്ങി ഏതു സംശയങ്ങൾക്കും ഇവിടെ ഉത്തരം ലഭിക്കും. ഒറ്റക്ലിക്കിൽ സംശയങ്ങൾക്കെല്ലാം മറുപടി നൽകുകയും ,ചാറ്റ് ബോട്ടിലൂടെ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭ്യമാക്കിയിട്ടില്ലെങ്കിൽ ചോദ്യം മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറും .
ഖത്തർ ദേശീയ വിഷൻ 2030ന് അനുസൃതമായി വിദ്യാഭ്യാസ മന്ത്രാലയം മികച്ച നിലവാരം കൈവരിക്കുന്നതിനായി വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവൽകരണ പദ്ധതികളുടെ തുടർച്ചയായാണ് ചാറ്റ് ബോട്ട് സേവനം എന്നും ,വിദ്യാഭ്യാസ മേഖലയുടെ ഭാവി വിഭാവനം ചെയ്യുന്നതിലും പുരോഗതിയുടെ പുതിയ തലങ്ങൾ വിശാലമാക്കുന്നതിലും ഇത്തരം നവീകരണങ്ങൾ വലിയ പങ്ക് വഹിക്കുന്നതായും മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഇബ്‌റാഹിം സാലിഹ് അൽ നുഐമി പറഞ്ഞു.