പാരീസ് ഒളിമ്പിക്സ് : അഭിമാനകരമായ നേട്ടവുമായി ഖത്തർ സുരക്ഷാ സേന

57

കായിക മാമാങ്കം പാരീസ് നഗരിയിൽ അരങ്ങേറുമ്പോൾ നിറസാന്നിധ്യമായി ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കിയതിലൂടെ ലഭിച്ച ആത്മവിശ്വാസവും ആഗോള അംഗീകാരവും കൈമുതലാക്കി ഖത്തർ സുരക്ഷാ സേനയും.

വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ലഭിച്ച 2000 സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പം അത്യാധുനിക സായുധ വാഹനങ്ങളും പാരിസിലെത്തിച്ചിട്ടുണ്ട്.വ്യ​ക്തി​ഗ​ത സം​ര​ക്ഷ​ണം, ട്രാ​ക്കി​ങ്, സ്‌​ഫോ​ട​ക​വ​സ്തു നി​ർ​മാ​ർ​ജ​നം, സൈ​ബ​ർ സു​ര​ക്ഷ, സു​ര​ക്ഷ പ​ട്രോ​ളി​ങ്, മൗ​ണ്ട​ഡ് പ​ട്രോ​ളി​ങ്, ആ​ന്റി-​ഡ്രോ​ൺ ടീ​മു​ക​ൾ തു​ട​ങ്ങി സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം ഖത്തർ സുരക്ഷാ സേനയുടെ സാ​ന്നി​ധ്യ​മു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന വേ​ദി​ക​ളി​ലും ന​ഗ​ര​ത്തി​ലെ സു​പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​തുകയും ചെയ്തു .പാരിസ് ദൗത്യത്തെ അംഗീകാരമായാണ് ഖത്തര്‍ കാണുന്നതു എന്നും അറബ്, ഇസ്‌ലാമിക ലോകത്തിന്റെ പ്രതിനിധിയാണ് ഖത്തറെന്നും സുരക്ഷാ സേനയ്ക്കുള്ള ആശംസയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞിരുന്നു.

ഫ്രാൻസും ഖത്തറും തമ്മിലുള്ള സുരക്ഷാ സഹകരണ കരാറിന്റെ ഭാഗമായാണ് പാരിസ് ഒളിംപിക്സിൽ സുരക്ഷ ഒരുക്കുന്നതിൽ സുരക്ഷാ സേന എത്തിയത്.ഖത്തർ സുരക്ഷാസേനയുടെ പങ്കാളിത്തത്തിന്റെ ഭാഗമായി ഖത്തർ സുരക്ഷാസേനയുടെ കമാൻഡർ സ്റ്റാഫ് ബ്രിഗേഡിയർ നവാസ് മജീദ് അൽ അലിയുടെ നേതൃത്വത്തിലുള്ള പ്രതിനിസംഘം ഫ്രാൻസിലെ സൈനീക ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടതുകയും ചെയ്തു