സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 സെപ്റ്റംബര്‍ 05 വരെ അപേക്ഷ നല്‍കാം. എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും, ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐസിയു, നിയോനാറ്റൽ ഐസിയു,എമർജൻസി എന്നീ സ്പെഷ്യാലിറ്റികളില്‍ കണ്‍സല്‍ട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകള്‍. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് സെപ്റ്റംബര്‍ 05ന് വൈകിട്ട് 03 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായുളള അഭിമുഖം സെപ്റ്റംബര്‍ 08, 09 തീയ്യതികളില്‍ തെലങ്കാനയിലെ ഹൈദരാബാദില്‍ നടക്കും
Home Uncategorized ഗൾഫിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് നോർക്ക വഴി റിക്രൂട്‌മെൻറ് നടക്കുന്നു ഇപ്പോൾ അപേക്ഷിക്കാം