ദോഹ: ഖത്തറിൽ വെച്ച് ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ ആലിൻചുവട് സ്വദേശി പൊട്ടച്ചോല ഹംസഹാജി (72) മരണപെട്ടു.40 വർഷത്തിലേറെയായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു ഹമദ് ആശുപത്രിക്കടുത്ത് വെച്ച് ഹംസ ഹാജി സഞ്ചരിച്ച സൈക്കിളിൽ ഫുഡ് ഡെലിവറി കമ്പനിയുടെ ബൈക്ക് ഇടിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരണപ്പെടുകയായിരുന്നു.
ആയിഷയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങൾ: സൈതലവി, അബ്ദുറഹിമാൻ, ഹുസൈൻ (ഇരുവരും ഖത്തർ), കദിയാമു, ബിരിയാമു. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രെമങ്ങൾ ആരംഭിച്ചു.