ദോഹ: ഹമദ് തുറമുഖത്ത് ഖത്തർ കസ്റ്റംസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വൻ കഞ്ചാവ് പിടിച്ചെടുത്തു. ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാർസലിൽ നിന്ന് 17 കിലോയോളം വരുന്ന കഞ്ചാവാണ് അധികൃതർ പരിശോധനയിലൂടെ കണ്ടെടുത്തത്.
പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് ഹമദ് തുറമുഖത്തും തെക്കൻ തുറമുഖത്തുമായി നടന്ന വിശദ പരിശോധനയിലാണ് പാർസലിന്റെ മരപ്പെട്ടി തുളച്ചുകൊണ്ട് അകത്ത് ഭദ്രമായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത് . എക്സ്റേ മെഷീനും അത്യാധുനിക ലഹരി പരിശോധന ഉപകരണങ്ങളും സഹിതമായിരുന്നു അധികൃതർ പരിശോധന നടത്തിയത്.