ഇന്ത്യക്കാർക്ക് പ്രിയങ്കരമായി ഈ ജിസിസി നഗരം ; യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം

77

ദുബായ് ∙: വിനോദ സഞ്ചാരികൾ, പ്രവാസികൾ, സ്വദേശികൾ അടക്കമുള്ള യാത്രക്കാരുടെ എണ്ണത്തിൽ 8% വളർച്ച.വർഷത്തിന്റെ ആദ്യ പകുതിയിൽ 4.49 കോടി പേർക്കു യാത്രയൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം.മൊത്തം യാത്രക്കാരിൽ ഏറ്റവും അധികം പേർ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. ചൈനയിൽ നിന്നുള്ളവരുടെ എണ്ണത്തിലും വൻ വർധനയുണ്ടായി. ഈ വർഷം പൂർത്തിയാകുമ്പോഴേക്കും 9.18 കോടി യാത്രക്കാർ ദുബായ് വിമാന താവളം വഴി കടന്നുപോകും എന്ന് പ്രതീഷിക്കുന്നു .

മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം ഇന്ത്യയിൽ നിന്നു മാത്രം 61 ലക്ഷം പേർ ദുബായ് വിമാനത്താവളം ഉപയോഗിച്ച് . ചൈനയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ 90 ശതമാനമാണ് വളർച്ചഉണ്ടായത് . സൗദിയിൽ നിന്ന് 37 ലക്ഷം പേരും യുകെയിൽ നിന്ന് 29 ലക്ഷം പേരും പാക്കിസ്ഥാനിൽ നിന്ന് 23 ലക്ഷം പേരും അമേരിക്കയിൽ നിന്ന് 17 ലക്ഷം, റഷ്യയിൽ നിന്നും ജർമനിയിൽ നിന്നും 13 ലക്ഷം എന്നിങ്ങനെയാണ് സന്ദർശകരുടെ എണ്ണം.

ലണ്ടനിൽ നിന്ന് 18 ലക്ഷം പേരും റിയാദിൽ നിന്ന് 16 ലക്ഷം പേരും മുംബൈയിൽ നിന്ന് 12 ലക്ഷം പേരും എത്തി. 106 രാജ്യങ്ങളിലെ 269 വിമാനത്താവളങ്ങളിലേക്ക് ദുബായിൽ നിന്ന് വിമാന സർവീസുണ്ട്. 101 വിമാന കമ്പനികൾ ദുബായിൽ 2.16 ലക്ഷം വിമാന സർവീസുകളാണ് കഴിഞ്ഞ 6 മാസത്തിനിടെ നടന്നത്. മുൻ വർഷത്തേക്കാൾ 7.2% അധികം ആണ് ഇതു. 79 ലക്ഷം ആളുകളാണ് ജനുവരിയിൽ മാത്രം വന്നത്.

അതിഥികൾക്കൊപ്പം കൊണ്ടുവന്ന 3.97 കോടി ബാഗുകൾ കൈകാര്യം ചെയ്യുകയും ചെയ്തു . ദുബായ് വിമാനത്താവളത്തിൽ എത്തിയതിൽ വച്ച് ഏറ്റവും കൂടുതൽ ബാഗേജുകളാണ് കഴി‍ഞ്ഞ 6 മാസം കൊണ്ട് കൈകാര്യം ചെയ്തപ്പോൾ വിമാനം എത്തി 45 മിനിറ്റിനുള്ളിൽ 92 % യാത്രക്കാർക്കും അവരുടെ ലഗേജ് നൽകാനായി.

രാജ്യത്തിനു പുറത്തേക്കു പോയവർ എമിഗ്രേഷൻ കൗണ്ടറിൽ ചെലവഴിക്കേണ്ടി വന്നത് പരമാവധി 10 മിനിറ്റിൽ താഴെയും രാജ്യത്തേക്കു വന്നവർ ഇമിഗ്രേഷനിൽ ചെലവഴിക്കേണ്ടി വന്നതു 15 മിനിറ്റിൽ താഴെയുമാണ് എന്ന് കണക്കുകൾ . നേരിട്ടുള്ള യാത്രക്കാർ 56 ശതമാനവും മറ്റു രാജ്യങ്ങളിലേക്കുള്ള കണക്‌ഷൻ യാത്രക്കാർ 44 ശതമാനവും ആയിരുന്നു .