ഫി​ഫ റാ​ങ്കി​ങ്: നിർണായക സ്ഥാനം നിലനിർത്തി ഖ​ത്ത​ർ

36

ദോ​ഹ: ഫി​ഫ റാ​ങ്കി​ങ്ങി​ൽ ​ഖ​ത്ത​ർ ദേ​ശീ​യ ഫു​ട്ബാ​ൾ ടീം 34ാമ​തെ​ത്തി. മൂ​ന്ന് കോ​ണ്ടി​നെ​ന്റ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളും,ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും റാ​ങ്കി​ങ് നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന ഘ​ട​ക​മാ​യി.ഏ​ഷ്യ​യി​ൽ ജ​പ്പാ​ൻ, ഇ​റാ​ൻ, ആ​സ്‌​ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നി​വ​ർ​ക്ക് പി​റ​കി​ലാ​യി അ​ഞ്ചാ​മ​താ​ണ് ഖ​ത്ത​റി​ന്റെ സ്ഥാ​നം. ര​ണ്ട് മാ​സ​ങ്ങ​ളി​ലാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ 125 മ​ത്സ​ര​ങ്ങ​ളാ​ണ് അരങ്ങേറിയത്.

മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ലോ​ക​ക​പ്പ് ബെ​ർ​ത്ത് ഉ​റ​പ്പി​ക്കു​ക​യാ​ണ് ഖത്തർ ശ്രെമിക്കുന്നത്. ജൂ​ണി​ൽ ന​ട​ന്ന ര​ണ്ടാം റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ൽ അ​ഫ്ഗാ​നെ​തി​രെ സ​മ​നി​ല​യി​ൽ നേടിയ ഖ​ത്ത​ർ, തൊ​ട്ട​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു​ കടന്നു.
കോ​പ്പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​മാ​രാ​യ അ​ർ​ജ​ന്റീ​ന ഒന്നാമതും ഫ്രാ​ൻ​സാ​ണ് ര​ണ്ടാ​മ​തും . യൂ​റോ​ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യ സ്‌​പെ​യി​ൻ അ​ഞ്ച് സ്ഥാ​നം മു​ന്നോ​ട്ടു ക​യ​റി മൂ​ന്നാ​മ​തും ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഇം​ഗ്ല​ണ്ട് നാ​ലാ​മതും എത്തി. നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന ബ്ര​സീ​ൽ കോ​പ്പ അ​മേ​രി​ക്ക ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യ​തോ​ടെ അ​ഞ്ചാമതായി.

2026 സെ​പ്റ്റം​ബ​റി​ൽ ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന്റെ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ട് ആരംഭിക്കും