ദോഹ: World’s Richest Countrie Qatar 2024ലെ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പ്രതിശീർഷ ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ ഖത്തർ ലോകത്ത് എട്ടാം സ്ഥാനത്ത്.
ലക്സംബർഗാണ് പട്ടികയിൽ മുന്നിൽ. അയർലൻഡ്, സ്വിറ്റ്സർലൻഡ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇടം നേടി .നോർവേ, സിംഗപ്പൂർ, യു.എസ്, ഐസ്ലാൻഡ് എന്നിവയാണ് ഖത്തറിന് തൊട്ടു മുന്നിലുള്ള മറ്റു രാജ്യങ്ങൾ.അന്താരാഷ്ട്ര നാണയനിധിയാണ് (ഐ.എം.എഫ്) പട്ടിക പുറത്തുവിട്ടത്.
മകാവു സാർ ഒമ്പതും ഡെന്മാർക് പത്തും സ്ഥാനങ്ങൾ നിലനിർത്തി . ലൈബീരിയ, യമൻ, സോമാലിയ, സിയറ ലിയോൺ, ചാഡ്, സോളമൻ ഐലൻഡ്, മാലി , മഡഗാസ്കർ, സൗത്ത് സുഡാൻ, ബുറുണ്ടി, സെൻട്രൽ ആഫ്രിക്ക, കോംഗോ, നൈജർ, മൊസാംബിക്, മലാവി, എന്നിവയാണ് ആളോഹരി ജി.ഡി.പി ഏറ്റവും കുറവുള്ള രാജ്യങ്ങൾ.