ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ ലഭിച്ചതായും അടുത്ത അധ്യായന വർഷത്തിൽ പതിനൊന്നാം ക്ലാസുകൾ ആരംഭിക്കുമെന്നും പ്രിൻസിപ്പാൾ ജെ ജയലക്ഷ്മി അറിയിച്ചു. 2019 ൽ പ്രവർത്തനം ആരംഭിച്ച ഗലീലിയോ സ്കൂൾ കുറഞ്ഞ കാലം കൊണ്ട് അധ്യായന രംഗത്തും കലാ-കായിക മേഖലയിലും മികച്ച നിലവാരമാണ് പുലർത്തിയത് . ഖത്തർ സ്കൗടസ് ആൻഡ് ഗൈഡ്സിന്റെ യുണിറ്റും സ്കൂളിൽ ഉണ്ട്. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 1700 കുട്ടികൾ സ്‌കൂളിൽ പഠനം നടത്തുണ്ട്.