ദോഹ: നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ വയലോരം വീട്ടിൽ താമസിക്കുന്ന മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി(70) ഖത്തറിൽ നിര്യാതനായി.പിതാവ്: പരേതനായ ഖാദർ ഹാജി, മാതാവ്: പരേതയായ ബിയ്യാത്തു ഹജ്ജുമ്മ. ഭാര്യ: ആമിന, മക്കൾ: നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്). മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം. സഹോദരങ്ങൾ: ഹസ്സൻ ഹാജി, അഷ്റഫ്, സുഹറ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിചത്ന് ശേഷം മൃതദേഹം പാറക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.