പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ പ്രധാന കവാടം ഒക്ടോബർ 1 മുതൽ 15 വരെ അടച്ചിടും

31

ഖത്തർ : ഖത്തറിലെ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒക്ടോബർ 1 മുതൽ 15 വരെ അടച്ചിടുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇക്കാലയളവിൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് വരുന്നവർ മറ്റുള്ള പ്രവേശന കവാടങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.